ബേബി മമ്മ ഡാന്‍സുമായി പേളി മാണി, നിറവയറുമായി താരത്തിന്റെ നൃത്തം

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളിമാണി. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥി ആയിരുന്നു പേളി. ഷോയ്ക്ക് ഇടെ മറ്റൊരു മത്സരാര്‍ത്ഥിയായ ശ്രീനിഷ് അരവിന്ദുമായി പേളി പ്രണയത്തില്‍ ആവുകയായിരുന്നു. ഷോയ്ക്ക് ശേഷം ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തു. ഇപ്പോള്‍ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. ഗര്‍ഭകാലത്തെ ഓരോ വിശേഷങ്ങളും പേളി സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്.

പേളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ഏറെ ശ്രദ്ധേയമാകാറുണ്ട്. തന്റെ ഇഷ്ട ഭക്ഷണം, ഫോട്ടോ ഷൂട്ട്., കുടുംബ സംഗമം എന്നിങ്ങനെ പല സംഭവങ്ങളും പേളി സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഏറ്റവും ഒടുവിലായി പുറത്തെത്തിയിരിക്കുന്നത് പേളിയുടെ ഒരു നൃത്ത വീഡിയോയാണ്. നിറവയറുമായി വീടിന് ഉള്ളില്‍ സ്വീകരണ മുറിയില്‍ നൃത്തം ചെയ്യുന്ന പേളിയുടെ വീഡിയോ ആണ് പുറത്ത് എത്തിയത്. തന്റെ യൂട്യൂബ് ചാനലിലൂടെ പേളി തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്. പേളി തന്നെ ഡാന്‍സ് വീഡിയോയ്ക്ക് ബേബി മമ്മ ഡാന്‍സ് എന്നാണ് പേരിട്ടിരിക്കുന്നത്. വീഡിയോ എത്തി നിമിഷങ്ങള്‍ക്ക് അകം തന്നെ ഹിറ്റായി. പേളിയുടെ ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദ് ആണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

ലോക്ക് ഡൗണ്‍ സമയത്തും പേളിയുടെ സോഷ്യല്‍ മീഡിയ പേജുകളും അക്കൗണ്ടുകളും ചലനമറ്റത് ആയിരുന്നില്ല. പുറത്തുള്ള പ്രോഗ്രാമുകള്‍ ഒന്നും ഇല്ലെങ്കിലും വീടിനുള്ളില്‍ പേളിയും ശ്രീനിഷും അനുജത്തി റേച്ചലും ചേര്‍ന്ന് രസകരമായ പല പരിപാടികള്‍ അവതരിപ്പിച്ചരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് താന്‍ അമ്മയാവാന്‍ ഒരുങ്ങുന്ന എന്ന സന്തോഷം പേളി പങ്കുവെച്ചത്. വയറില്‍ തലോടി കൊണ്ടുള്ള ഒരു വീഡിയോ പങ്കുവെച്ചായിരുന്നു പേളി താന്‍ വിവാഹിത ആണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.