ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ബിസിനസ് പൊളിഞ്ഞതാണെന്ന് ഷംസുദ്ദീന്‍ എം.എല്‍.എ; ആളുകളെ വഞ്ചിച്ചിട്ട് ന്യായീകരിക്കാന്‍ നാണമുണ്ടോയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഞ്ചേശ്വരം മുസ്‌ലിം ലീഗ് മുന്‍ എം.എല്‍.എ എം.സി കമറുദ്ദീന്‍ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സഭയില്‍ പരാമര്‍ശിച്ച ലീഗ് എം.എല്‍യഎയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളെ വഞ്ചിച്ചിട്ട് ന്യായീകരികരിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.

‘കുറ്റവാളികളെ സംരക്ഷിക്കാനിങ്ങനെ പരസ്യമായി പുറപ്പെടരുത് അത് ബിസിനസ് തകര്‍ന്നതാണ് പോലും. ആളുകളെ വഞ്ചിച്ച്‌ പൈസയും തട്ടിയിട്ട് ന്യായീകരിക്കാന്‍ നടക്കരുത്’. അതില്‍ നാണം വേണ്ടേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

മുസ് ലിം ലീഗ് എം.എല്‍.എയായിരുന്ന എം. കമറുദ്ദീന്‍ പ്രതിയായ കേസാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്. കേസില്‍ കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലായി 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതില്‍ 164 കേസുകളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.