കേരള പദയാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും

കൊച്ചി. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. ഈ മാസം 27 തിരുവനന്തപുരത്താണ് സമാപന സമ്മേളനം നടക്കുന്നത്. കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ഓരോ ലോക്‌സഭാ മണ്ഡലങ്ങളിലും നിരവധി പേരാണ് ബിജെപിയിലേക്ക് പുതിയതായി എത്തുന്നത്. എല്ലാ ജനവിഭാഗത്തിലുള്ളവരും ബിജെപിയോട് ഒപ്പം നില്‍ക്കുന്നത് നാം കണ്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ജനങ്ങളുടെ വിശ്വാസം ഓരോ ദിവസവും കേരളത്തില്‍ വര്‍ധിച്ച് വരുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ ലക്ഷകണക്കിന് പാവപ്പെട്ടവര്‍ക്ക് ഭാരത് അരി അനുഗ്രഹമാകുമെന്നും ജനങ്ങളുമായി നേരിട്ട് സംവദിക്കുകയാണ് ബിജെപിയെന്നും. കേരളത്തിലെ സാധാരണക്കാരുടെ അരികിലേക്കാണ് കേരള പദയാത്ര പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.