ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്, പ്രിയദർശൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദർശൻ. അമ്മയുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയ നടിക്ക് കൈ നിറയെ അവസരങ്ങളാണ്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും കല്യാണി തിളങ്ങുകയാണ്. ഹലോ എന്ന തെലുങ്ക് ചിത്രത്തില്ലൂടെയാണ് തുടക്കം. വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം എന്ന ചിത്രമാണ് നടിയുടേതായി പുറത്തിറങ്ങാനുള്ള്ത്.

ഇപ്പോളിതാ മോഹൻലാലിനൊപ്പമുള്ള കല്യാണിയുടെ സെൽഫി പങ്കുവച്ച് മനോഹരമായ കുറിപ്പുമായി സംവിധായകൻ പ്രിയദർശൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡിയിൽ കല്യാണിയും അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കുറിപ്പിൽ പ്രിയൻ.

ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷമാണ് ഇത്. മകൾ കല്യാണി എനിക്ക് അനുഗ്രഹമായുള്ള സുഹൃത്ത് മോഹൻലാലിനൊപ്പം അഭിനയിച്ചു. നന്ദി പൃഥ്വിരാജ് എന്നാണ് പ്രിയദർശന്റെ കുറിപ്പ്. ആന്റണി പെരുമ്പാവൂർ ആണ് ബ്രോ ഡാഡി നിർമിക്കുന്നത്