വീരസവർക്കറെ അപമാനിച്ച സംഭവം; രാഹുൽ ഗാന്ധി ഇന്ത്യാ ചരിത്രത്തെ കുറിച്ച് യാതൊരു വിവരവുമില്ലാത്തവൻ: അസം മുഖ്യമന്ത്രി

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രക്കിടെ വീരസവർക്കറെ അപമാനിച്ച വയനാട് എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഹുൽ ഗാന്ധിക്ക് ഇന്ത്യാ ചരിത്രത്തെ കുറിച്ച് യാതൊരു വിവരവുമില്ല. വീരസവർക്കറെ അപമാനിക്കാൻ രാഹുൽ ഉപയോഗിച്ച വാക്കുകൾ അയാളുടെ മനോനില വ്യക്തമാക്കുന്നതാണ്. രാഹുലിന്റെ അധിക്ഷേപങ്ങൾക്കെതിരെ സവർക്കറുടെ ചെറുമകൻ കോടതിയെ സമീപിച്ചു.

രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രക്കിടെയായിരുന്നു വീരസവർക്കറെ അപമാനിച്ചത്. സവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചുവെന്നായിരുന്നു രാഹുലിന്റെ ആരോപണം. സവർക്കർ ബ്രിട്ടീഷുകാർക്ക് സമർപ്പിച്ച ദയാഹർജി എന്ന പേരിൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഒരു കടലാസ് കഷണവും രാഹുൽ ഉയർത്തിക്കാട്ടി.

രാഹുൽ ഗാന്ധി രാജ്യവിരുദ്ധനും ഹിന്ദു വിരുദ്ധനുമാണ്. അയാളുടെ ജൽപ്പനങ്ങൾക്ക് ജനങ്ങൾ മറുപടി നൽകുമെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി നിരവധി ദേശീയ നേതാക്കൾ രംഗത്ത് വന്നിരുന്നു.