രമേശ് ചെന്നിത്തല മത്സരിക്കുന്നത് കേന്ദ്ര മന്ത്രി ആകാൻ

niyas bharathi

രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പിനു ശേഷം ബിജെപിയിലേക്ക് പോകും എന്ന് സൂചിപ്പിച്ച് ഹരിപ്പാടേ കോൺഗ്രസിന്റെ വിമത സ്ഥനാർഥി നിയാസ് ഭാരതി. ഹരിപ്പാട് രമേശ് ചെന്നിത്തല പരാജയപ്പെടും എന്നും നിയാസ് ഭാരതി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ

ശ്രി.രമേശ് ചെന്നിത്തല മത്സരിക്കുന്നത് കേന്ദ്ര മന്ത്രി ആകാൻ .മുഖ്യമന്ത്രി ആകാൻ കഴിയില്ലെന്ന് ഉറപ്പായപ്പോൾ കേന്ദ്ര മന്ത്രിയെങ്കിലും ആകാൻ ശ്രമം .പല സീറ്റിലും ബി ജെ പിയുമായി ധാരണ .ഹരിപ്പാട് ജയിക്കാൻ ബി ജെ പി ധാരണ കൂടിയേ കഴിയൂ ….ബി ജെ പി പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കിട്ടിയ 26000 വോട്ടു പിടിച്ചാൽ എല്ലാ സ്വപ്നവും തകരും .പഞ്ചായത് തിരഞ്ഞെടുപ്പിൽ ഹരിപ്പാട് എൽ ഡി എഫ് ആണ് മുൻതുക്കം .മുഖ്യമന്ത്രി ആയി ശ്രി രമേശ് ചെന്നിത്തലയെ പ്രഖ്യാപിക്കാൻ യു ഡി എഫിന് ചങ്കൂറ്റം ഉണ്ടോ ?(രാഷ്ട്രീയ കരുനീക്കങ്ങൾ മനസിലാക്കാത്തവർ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാപ്പു പറയുക )

നിയാസ് ഭാരതി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. രമേശ് ചെന്നിത്തല ഹരിപ്പാട് വിജയിക്കാൻ മറ്റ് സീറ്റുകളിൽ വോട്ട് ധാരണ സി.പി.ഐയുമായും ബിജെപിയുമായും ഉണ്ടാക്കി എന്നാരോപിച്ചാണ്‌ നിയാസ് രംഗത്ത് വന്നതും ഹരിപ്പാട് വിമതനായി മൽസരിക്കുന്നതും. 2016ല്‍ ഇവിടെ രമേശ് ചെന്നിത്തലക്ക് 75980 വോട്ടും എതിർ സ്ഥനാർഥി സി.പി.ഐയിലെ പ് പ്രസാദിനു 57359 വോട്ടും ബിജെപിക്ക് 12985 വോട്ടും ആയിരുന്നു ലഭിച്ചത്. എന്നാൽ ലോക് സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻ മുന്നേറ്റം നടത്തുകയും  യു ഡി എഫിന്റെ ലീഡ് ഗണ്യമായി കുറയുകയും ചെയ്തിരുന്നു. ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ വാർഡിൽ പോലും യു ഡി എഫിനെക്കാൾ മുന്നിൽ ബിജെപിയാണിപ്പോൾ