രാജ്യത്തെ കൊറോണ ബാധ ഗൗരവതര൦; വാക്‌സിൻ കയറ്റി അയയ്ക്കൽ നിർത്തി

ഇന്ത്യയിൽ ഒരാഴ്ചയായി കൊറോണ വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ കൊറോണ വാക്‌സിൻ കയറ്റുമതി ഇന്ത്യ താൽ്ക്കാലികമായി നിർത്തി. നിലവിൽ ഇന്ത്യ നൽകാമെന്നേറ്റ വാക്‌സിൻ മാത്രമാണ് കയറ്റി അയക്കുന്നത്. പുതുതായി ഒരു ഓർഡറും തൽക്കാലത്തേക്ക് സ്വീകരിക്കേണ്ടെന്നാണ് തീരുമാനം.

രാജ്യത്ത് കൊറോണ വ്യാപനം അതിവേഗം രൂക്ഷമാവുകയാണ്. മഹാരാഷ്ട്രയിൽ സ്ഥിതി വീണ്ടു ഗുരുതരമാവുന്നുവെന്നാണ് റിപ്പോർട്ട്. അതിനാൽ രാജ്യത്തിനകത്തെ വാക്‌സിൻ കുത്തിവെയ്പ്പ് വ്യാപകമാക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിലാണ് വിദേശരാജ്യങ്ങൾക്ക് വാക്‌സനിൻ കയറ്റി അയയ്ക്കുന്നത് തൽക്കാലത്തേക്ക് നിർത്തുന്നതെന്നു കേന്ദ്ര ആരോഗ്യവകുപ്പറിയിച്ചു. നിലവിൽ ഇന്ത്യ ആറു കോടി വാക്‌സിൻ 76 രാജ്യങ്ങളിലേയ്ക്കായി അയച്ചുകഴിഞ്ഞു. ഇതിൽ 85ലക്ഷം വാക്‌സിൻ ഇന്ത്യ സൗജന്യമായിട്ടാണ് നൽകിയത്.