രാഷ്ട്രപതിയെ വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഡല്‍ഹി എയിംസിലേക്ക് മാറ്റി

നെഞ്ചുവേദയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഡല്‍ഹി എയിംസിലേക്ക് മാറ്റി. രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെയായിരുന്നു രാഷ്ട്രപതിയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിരീക്ഷണലായിരുന്ന രാഷ്ട്രപതിയെ വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.