കുറെ നാളുകൾക്കുശേഷം മക്കളെ നേരിട്ടുകണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി- രേഖ രതീഷ്

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ആയിരത്തിൽ ഒരുവൾ, ഏഷ്യാനെറ്റിലെ പര്‌സപരം എന്നീ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രേഖ രതീഷ്. സീരിയയിൽ നല്ലൊരു അമ്മയും അമ്മായി അമ്മയുമായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച രേഖയ്ക്ക് വ്യക്തി ജീവിതത്തിൽ വിജയം കൈവരിക്കാൻ ആയില്ല. മാത്രമല്ല സ്ഥിരം ഗോസിപ്പു കോളങ്ങളിൽ ഇടംപിടിക്കാറും ഉണ്ട് താരം. അതിൽ പ്രധാനം വിവാഹവും കുടുംബ ജീവിതവും തന്നെയാണ്. രേഖ രതീഷ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടുന്നതും നടിയെ കുറിച്ചുള്ള അപവാദകഥകളാണ്.

ലോക്ക് ഡൗണിനുശേഷം ഷൂട്ടിം​ഗ് പുനരാരംഭിച്ചപ്പോഴത്തെ അവസ്ഥയെക്കുറിച്ച് രേഖ രതീഷ് തുറന്ന് പറയുന്നു. പല ടെക്നീഷ്യന്മാരുടെയും ജോലി ഈ കൊറോണ കാരണം പോയി അത് ഏറെ വേദനിപ്പിക്കുന്നുണ്ട്. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന കർശന നിർദ്ദേശങ്ങൾ അനുസരിച്ചാണ് സീരിയൽ ഷൂട്ടിങ് ആരംഭിച്ചത്. ഇപ്പോൾ സ്ഥിരമായി ടെംമ്പറേച്ചർ ചെക്ക് ചെയ്യുന്നത് മുതൽ ഒരുപാട് കാര്യങ്ങൾ സെറ്റിൽ തന്നെ ഉണ്ടെന്ന കാര്യവും നടി പറുന്നു. നേരത്തെ എല്ലാവർക്കും ഒന്നിച്ചാണ് ഭക്ഷണം കൊണ്ട് വന്നിരുന്നെങ്കിൽ ഇപ്പോൾ ഓരോ അംഗങ്ങൾക്കും പ്രത്യേകം പ്രത്യേകം ഭക്ഷണ പൊതികൾ ആണ്.

കുറെ നാളുകൾക്ക് ശേഷം എന്റെ ഓൺസ്‌ക്രീനിലെ മക്കളെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇത്രയും ദിവസം വീഡിയോ കോളുകളിലൂടെയും മറ്റും പരസ്പരം കണ്ടു സംസാരിച്ചിരുന്നു. എങ്കിലും നേരിട്ട് കാണുമ്പോൾ തോന്നുന്ന സന്തോഷവും ആശ്വാസവും രണ്ടും രണ്ടാണ്. ഇപ്പോൾ അവരെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷമാണെന്നും രേഖ പറയുന്നു.