എന്തും വെട്ടിത്തുറയുന്ന് പറയുന്ന പ്രകൃതമാണ് തൻറേത്. ആരെങ്കിലും ചൊറിയാൻ വന്നാൽ ഞാൻ കേറിയങ്ങ് മാന്തും- രമ്യ പണിക്കർ

ഫെബ്രുവരി പതിനാലിന് തുടങ്ങിയ ബി​ഗ് ബോസിൽ ഇപ്പോൾ മൊത്തം 18 മത്സരാർത്ഥികളായി. നടി രമ്യ പണിക്കരും മോഡലും നർത്തകിയുമായ എയ്ഞ്ചൽ തോമസുമാണ് ഈ ആഴ്ച ബി​ഗ് ബോസിലേക്കെത്തിയത്.

ചങ്ക്സ് എന്ന സിനിമയിൽ ജോളി മിസ് എന്ന കഥാപാത്രമായെത്തി ഏറെ ശ്രദ്ധ നേടിയ താരമാണ് നടി രമ്യ പണിക്കർ. തിരുവനന്തപുരം സ്വദേശിയായ താരം മോഡലിങ്, അവതാരക, ഡാൻസ‍ർ തുടങ്ങിയ രംഗങ്ങളിലും സജീവമാണ്. ഒരേ മുഖം എന്ന സിനിമയിലൂടെയാണ് താരം സിനിമാലോകത്തേക്ക് എത്തിയത്. ശേഷം എട്ടോളം സിനിമളുടെ ഭാഗമായിട്ടുണ്ട് താരം.

ബി​ഗ് ബോസിലെത്തിയപ്പോൾ തന്റെ സ്വഭാവത്തെക്കുറിച്ച് രമ്യ പറയുന്നതിങ്ങനെ, എന്തും വെട്ടിത്തുറയുന്ന് പറയുന്ന പ്രകൃതമാണ് തൻറേത്. ആരെങ്കിലും ചൊറിയാൻ വന്നാൽ ഞാൻ കേറിയങ്ങ് മാന്തും. അതാണ് എൻറെ ക്യാരക്ടർ. ബിഗ് ബോസ് പോലെയൊരു ഷോയിലേക്കുള്ള അവസരം വലിയ ആഗ്രഹമായിരുന്നെങ്കിലും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രമ്യയുടെ ആദ്യത്തെ റിയാലിറ്റി ഷോയുമാണ് ബിഗ് ബോസ് മലയാളം സീസൺ 3. രണ്ടാഴ്ചത്തെ എപ്പിസോഡുകൾ കണ്ടതിനു ശേഷം ഹൗസിലേക്ക് എത്തുന്ന രമ്യയോട് പുറത്തെ കാര്യങ്ങൾ അകത്ത് പറയരുതെന്ന ഉപദേശം നൽകിയാണ് മോഹൻലാൽ അയച്ചത്.

തിരുവനന്തപുരം സ്വദേശിനിയായ രമ്യ ഇപ്പോൾ കൊച്ചിയിലാണ് താമസം. അടുത്ത സുഹൃത്ത് കൂടിയായ ജ്യേഷ്ഠത്തി മുംബൈയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു. പഠിക്കുന്ന കാലത്തുതന്നെ പഠനത്തേക്കാൾ നൃത്തവും മിമിക്രിയുമൊക്കെയായിരുന്നു രമ്യയ്ക്ക് താൽപര്യമുണ്ടായിരുന്നതെന്ന് അച്ഛൻ പറഞ്ഞു