ഇനിയെങ്ങാനും അവരുദ്യേശിക്കുന്ന പ്രായത്തില്‍ കെട്ടിയില്ലെങ്കില്‍ അവള്‍ പോകു കേസും എന്തോ പ്രശ്‌നമുള്ള ആളുമാകും, രേവതി സമ്പത്ത് പറയുന്നു

തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ഗായകി എന്ന നിലയിലും ശ്രദ്ധേയയാണ് രേവതി സമ്പത്ത്. തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും താരം കാണിക്കാറില്ല. സോഷ്യല്‍ മീഡിയകളില്‍ സജീവമായ താരം നടത്തിയ വെളിപ്പെടുത്തലുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുമുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറിപ്പാണ് വൈറലാകുന്നത്.

വിവാഹം കഴിക്കാത്ത സ്ത്രീകളെ കുറിച്ചാണ് രേവതിയുടെ കുറിപ്പ്. വിവാഹം കഴിക്കാത്ത സ്ത്രീയുടെ ജീവിതംപോലെ ചിലരെ വീര്‍പ്പുമുട്ടിക്കുന്ന മറ്റൊന്നില്ല… പലരും ബ്രോക്കര്‍മാരായി മാറും… അവളെ വിവാഹം ചെയ്യിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന മട്ടില്‍ കുറേയെണ്ണം ഇറങ്ങും… ഇനിയെങ്ങാനും അവരുദ്യേശിക്കുന്ന പ്രായത്തില്‍ കെട്ടിയില്ലെങ്കില്‍ അവള്‍ പോകു കേസും എന്തോ പ്രശ്‌നമുള്ള ആളുമാകും.- രേവതി കുറിച്ചു.

രേവതി സമ്പത്തിന്റെ കുറിപ്പിങ്ങനെ, സ്ത്രീകളുടെ കല്യാണം സമൂഹത്തിനെ എപ്പോഴും അസ്വസ്ഥതപ്പെടുത്തുന്ന വിഷയമാണ്. വിവാഹം കഴിക്കാത്ത സ്ത്രീയുടെ ജീവിതംപോലെ ചിലരെ വീര്‍പ്പുമുട്ടിക്കുന്ന മറ്റൊന്നില്ല… പലരും ബ്രോക്കര്‍മാരായി മാറും… അവളെ വിവാഹം ചെയ്യിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന മട്ടില്‍ കുറേയെണ്ണം ഇറങ്ങും… ഇനിയെങ്ങാനും അവരുദ്യേശിക്കുന്ന പ്രായത്തില്‍ കെട്ടിയില്ലെങ്കില്‍ അവള്‍ പോകു കേസും എന്തോ പ്രശ്‌നമുള്ള ആളുമാകും…

ഇത്തരം ദുരന്തങ്ങളായ മനുഷ്യരുടെ മുഖത്തുനോക്കി ഭരണകൂടം തന്നെ നീയൊന്നുമല്ല പെണ്ണുങ്ങളുടെ വിവാഹപ്രായം തീരുമാനിക്കേണ്ടത് എന്ന് പറയുമ്പോള്‍ അഭിമാനം തോന്നുന്നു. ഒരു സ്ത്രീ വിവാഹം കഴിക്കണോ വേണ്ടയോ എന്നുള്ളത് ആ സ്ത്രീയുടെ മാത്രം വ്യക്തിപരമായ തീരുമാനമാണ്. അതുപോലെ തന്നെയാണ് സ്ത്രീകളുടെ വിവാഹം വേണ്ട എന്ന തീരുമാനവും. മറ്റേത് ബന്ധങ്ങളില്‍ ഏര്‍പ്പെടേണ്ട സ്ത്രീകളുടെ തീരുമാനമാണേലും അത് ആ സ്ത്രീയുടെ മാത്രം ചോയിസും, അവകാശവും ആണ്. സ്വന്തം മാതാപിതാക്കളടക്കം മറ്റൊരാള്‍ക്കും ഈ തീരുമാനത്തിലിടപെടേണ്ട കാര്യം ഇല്ല. അടച്ചിടലുകളിലല്ല തുറന്നിടലുകളിലാണ് ജീവിതം പൂക്കുന്നത്