ജീവിതം അടിച്ച് പൊളിച്ച് റിമിയുടെ മുന്‍ ഭര്‍ത്താവും സോണിയയും, ഹൃദയത്തില്‍ നിന്നുള്ള ചിരിയുമായി ഇരുവരും

മലയാളികളുടെ പ്രിയ താരമാണ് റിമി ടോമി. താരത്തിന്റെ മുന്‍ ഭര്‍ത്താവ് റോയ്‌സും സുപരിചിതനാണ്. അത് കൊണ്ട് തന്നെ റോയ്‌സ് പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറല്‍ ആയി മാറാറുണ്ട്. ബിസിനസുകാരനായ റോയ്‌സ് വീണ്ടും അടുത്തിടെ വിവാഹിതന്‍ ആയിരുന്നു. റിമി ടോമിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണു റോയിസ് വീണ്ടും വിവാഹതിനാകുന്നത്. സോണിയയാണ് റോയ്‌സിന്റെ ഭാര്യ. ഇപ്പോള്‍ പുതു ജീവിതത്തിന്റെ സന്തോഷത്തിലാണ് റോയിസും സോണിയയും.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ ലോകത്ത് വൈറലായി മാറിയിരുന്നു. വളരെ ലളിതമായിട്ടാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഫെബ്രുവരി 22 ന് ആണ് ഇരുവരും വിവാഹിതരായത്. മുണ്ടും കുര്‍ത്തയുമായിരുന്നു റോയിസിന്റെ വേഷം. സെറ്റ് സാരിയായിരുന്നു സോണിയ ധരിച്ചത്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് സോണിയ. അതേസമയം ഇന്‍സ്റ്റയില്‍ താരമാണ് സോണിയ.

ഭാര്യ സോണിയയും ഒത്തുള്ള ചിത്രം റോയിസ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതോടെയാണ് താരം വീണ്ടും ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള ചിരി എന്ന ക്യാപ്ഷ്യനോടെയാണ് റോയിസ് പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കിട്ടത്. ഇരുവരും അടുത്തിടെ നടത്തിയ യാത്രകളുടെ ഭാഗമായിട്ടുള്ള ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

നിരവധി ആളുകളാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായി എത്തുന്നത്. ഇനിയെങ്കിലും നല്ലൊരു ജീവിതം ലഭിക്കട്ടെ, നല്ലത് വരട്ടെ, നന്നായി ജീവിക്കൂ എന്നൊക്കെ പങ്ക് വയ്ക്കുന്ന കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.