കടമെടുത്ത് മുടിയുന്ന മുടിയൻ ഭരിക്കുന്ന കേരളത്തിൽ ജീവിക്കുന്നതുതന്നെ അപമാനം, ആർ എസ് പി

തിരുവനന്തപുരം. കടമെടുത്ത് മുടിയുന്ന മുടിയൻ ഭരിക്കുന്ന കേരളത്തിൽ ജീവിക്കുന്നതുതന്നെ അപമാനമെന്ന് ആർഎസ് പി . തിരുവനന്തപുരം നേമത്ത് സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ രാപ്പകൽ സമരം സംഘടിപ്പിച്ച് ആർഎസ്പി.

ഇനി ഭരിക്കുന്നവർ തങ്ങൾ വരുത്തിവയ്ക്കുന്ന കടം തീർക്കുമെന്ന ധാരണയിൽ കോടികൾ കടമെടുത്ത് ധൂർത്ത് നടത്തുകയാണ് പിണറായി സർക്കാർ. . കടമെടുത്ത് മുടിയുന്ന മുടിയൻ ഭരിക്കുന്ന കേരളത്തിൽ ജീവിക്കുന്നതുതന്നെ അപമാനമാണെന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു രാപ്പകൽ സമരം നടത്തുന്നതെന്ന് ആർ എസ് പി നേതാവ് അജയ്കുമാർ പറഞ്ഞു. സിപിഎം ഗവൺമെൻറ് അധികാരത്തിൽ വരുമ്പോൾ ഒരപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ തകർന്നു തരിപ്പണമായ ഭരണസംവിധാനം ആവർത്തിച്ച് മടുത്ത് ജനങ്ങൾ

തൊഴിലാളി വർഗ്ഗത്തിനും, സാധാരണക്കാരനും, പാവപ്പെട്ടവരും സംരക്ഷിക്കപ്പെടുമെന്ന കാഴ്ചപ്പാട് പാടേ തിരുത്തിയെഴുതിയിരിക്കുകയാണ് ഇടതുപക്ഷത്തിന്റെ തുടർഭരണം. ഈ ഗവൺമെൻറ് അധികാരത്തിൽ വരുന്നതിനു വേണ്ടി സരിതാ നായരെപ്പോലെയുള്ള സ്ത്രീകളെ ഉപയോ​ഗിച്ച് ഉമ്മൻചാണ്ടിയെ അധികാരത്തിൽ നിന്ന് ഇറക്കിയത് പാർട്ടിയുടെ വൃത്തികെട്ട കളി . കോവിഡ്, പ്രളയം, നിപ്പ എന്നിങ്ങനെ ഈ ഗവൺമെൻറ് മോശമാണെന്ന് പ്രതികരിക്കുന്ന രീതി തന്നെ ആ പ്രകൃതി പോലും ആ ദുരന്തങ്ങളിലൂടെ നമ്മളോട് കാണിച്ചുതന്നു . അഞ്ചുവർഷക്കാലം കഴിഞ്ഞു വീണ്ടും തുടരണം അധികാരത്തിൽ വരേണ്ടി വന്നു അടിസ്ഥാനപരമായി തകർന്നുപോയ ഒരു ഗവൺമെന്റിന്റെ അവസ്ഥയാണ്.

സംസ്ഥാനത്തെ എല്ലാ മേഖലയും തകർന്നു തരിപ്പണമായി. വിദ്യാഭ്യസമേഖലയിൽ വ്യാജ സർട്ടിഫിക്കറ്റുകളുടെ ആവർത്തിച്ചുള്ള വാർത്തകൾ നമ്മൾ കേശ്‍ക്കുന്നു. ഒർജിനൽ, ഏതെന്നോ വ്യാജൻ ഏതെന്നോ അറിയാൻ കഴിയാതെ നടക്കുന്ന വിദ്യാർത്ഥികളും ഉദ്യോ​ഗാർത്ഥികളും ഇന്ന് കേരളത്തിൽ നിരവധി.

മദ്യത്തെയും മയക്കുമരുന്നിനേയും പ്രോത്സാഹിക്കുന്നതോടൊപ്പം അതിനെതിരെ പ്രവർത്തിക്കണെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന രണ്ടു വെളഅളത്തിൽ കാല് ചവിട്ടുന്ന ഭരണനേതൃത്വമാണ് കേരളത്തിലുള്ളത്. ഒരു മേഖലയും ശാന്തമായ രീതിയിൽ ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്ന അവസ്ഥയല്ല . ഇടതുപക്ഷം എന്ന് പറയുമ്പോൾ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു പ്രസ്ഥാനത്തിന് നമ്മൾ എത്രമാത്രം സ്നേഹിച്ചു അത്രമാത്രം വെറുക്കുന്ന രീതിയിൽ ഈ പാർട്ടിയെക്കൊണ്ട് എത്തിച്ചിരിക്കുന്നു എന്നുള്ള സ്ഥിതിയാണ് നമ്മൾ കാണുന്നത്.

സ്ത്രീ സുരക്ഷ വാക്കുകളിൽ മാത്രം. കുട്ടികളെന്നോ , വയോധികരെന്നോ പ്രായഭേദമെന്യേ പിഞ്ചിചീന്തുന്ന വാർത്തകൾ നിരന്തരം പത്രമാധ്യമങ്ങളിൽ നിറയുന്നു. ഇതിനൊക്കെവേണ്ടി ഒന്നും ചെയ്യാൻ കഴിയാതെ നിസഹായരായി തകർന്ന് ഒരു ഭരണനേതൃത്വത്തിനാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് സമരത്തിൽ പങ്കെടുത്ത ആർ എസ് പി നേതാക്കൾ‍ പറഞ്ഞു.രാപ്പകൽ സമരത്തിൽ ഷിബു വാബി ജോൺ, എ എ അസീസ്, എൻ കെ പ്രേമചന്ദ്രൻ എന്നിവർ പങ്കെടുത്തു.