ഹൃദയം വലതുസൈഡിൽ ആയിരുന്നു. 48 മണിക്കൂർ ആയിരുന്നു ആയുസ് പറഞ്ഞത്, മകളെക്കുറിച്ച് സലീം കോടത്തൂർ

മാപ്പിളപ്പാട്ട് ഗായകൻ സലിം കോടത്തൂർ പ്രേക്ഷകർക്ക് സുപരിചിതനാണ്. സലീമിന്റെ മകൾ ഹന്നക്കും ആരാധകർ ഏറെയാണ്. മകൾക്ക് ജീവിതത്തിൽ ചില കുറവുകളുണ്ടെങ്കിലും അതൊന്നും മാനിക്കാതെയാണ് സലീം മകളെ വളർത്തുന്നത്. ഇനിയും ജന്മം വന്നാൽ അന്നും എന്റെ ഹന്നമോളുടെ ഉപ്പയായി ജനിക്കണം അതു തന്നെയാണ് എന്റെ ആഗ്രഹമെന്ന് സലീം പലതവണ പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ മകളുടെ പേരിലാണ് താൻ ഇപ്പോൾ അറിയപ്പെടുന്നത് എന്ന് പറയുകയാണ് സലീം. ഡെലിവറി കഴിഞ്ഞപ്പോൾ തന്നെ ഹന്നയുടെ അവസ്ഥ മനസിലായിരുന്നു. ഇവളെ പ്രെഗ്നന്റ് ആയ സമയത്ത് ഭാര്യക്ക് ഈ എസ് ആർ കൂടിയിരുന്നു. അതിനടുത്ത ഇൻജെക്ഷൻ വിഷയം ആകാം എന്നാണ് ഡോക്ടർമാർ പറയുന്നത് എങ്കിലും വിധി എന്നാണ് നമ്മൾ കരുതുന്നത്. രണ്ടുവിരൽ ഇല്ല എന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴും അത് വിഷയം ഇല്ല എന്നാണ് ഞാൻ പറയുന്നത്. ഹൃദയം വലതുസൈഡിൽ ആയിരുന്നു. 48 മണിക്കൂർ ആയിരുന്നു ആയുസ് പറഞ്ഞത്. പിന്നെ ശരീരത്തിന്റെ പല ഭാഗത്തും സ്കിൻ ഇല്ലായിരുന്നു. എന്നാൽ ആ സമയത്ത് എന്റെ തീരുമാനം ആയിരുന്നു വെന്റിലേറ്റർ മാറ്റണ്ട എന്നത്. അതാകണം ഇന്നും ഹന്ന എന്റെ ഒപ്പം ജീവനോടെ ഇരിക്കുന്നത്.

ഇരുപതാം വയസ്സിലാണ് കല്യാണം. അറേഞ്ചഡ് മാര്യേജ് ആയിരുന്നു. മുപ്പത്തിയേഴോളം പെൺകുട്ടികളെ കണ്ടിട്ടാണ് വിവാഹം നടന്നത്. അത്യാവശ്യം ചീത്തപ്പേരുകൾ ഉണ്ടായിരുന്നു. പിന്നെ പെൺകുട്ടികൾക്ക് എന്നെ ഇഷ്ടപ്പെട്ടില്ല. അന്നത്തെ സാഹചര്യം ഒരു പെൺകുട്ടിയെ ഒരാൾക്ക് വിവാഹം ചെയ്തു കൊടുക്കണം എങ്കിൽ പറക്കുന്ന കാക്കകളെ അടക്കം പിടിച്ചു ചോദിച്ചിട്ടാകും. പക്ഷെ എൻറെ ഭാര്യ വീട്ടുകാർ എന്റെ വീടിന്റെ അടുത്തുള്ള അത്രയും നല്ലൊരു മനുഷ്യനോട് ആണ് അന്വേഷിച്ചത്. അദ്ദേഹം എന്നെക്കുറിച്ച് വളരെ നല്ല കാര്യം മാത്രമാണ് പറഞ്ഞത്. അദ്ദേഹം ആരെക്കുറിച്ചും മോശം പറയാത്ത ആളാണ്. എന്റെ മുൻപത്തെ പ്രണയത്തെ കുറിച്ചും, അതിൽ ഉണ്ടായ വിഷയങ്ങളെ കുറിച്ചും എല്ലാം ഞാൻ ആദ്യത്തെ ദിവസം തന്നെ ഭാര്യയോട് പറഞ്ഞിരുന്നു. പിന്നെ എനിക്ക് എങ്ങനെ എങ്കിലും മുങ്ങാൻ ഉള്ള പരിപാടി ആയിരുന്നു. ഉമ്മയെ കാണാൻ പോകണം എന്ന രീതിയിൽ പോകാം എന്നൊക്കെ ആയിരുന്നു പ്ലാൻ. പക്ഷെ അതൊക്കെ ഭാര്യ മാറ്റിയെടുത്തു.

എന്റെ വിവാഹം ആണെന്നത് മുൻ കാമുകി അറിഞ്ഞിരുന്നു. ഞങ്ങൾ അടുത്താണ് വീട്. അവൾ നല്ല കുട്ടിയും ആയിരുന്നു. പക്ഷെ ആളുടെ വീട്ടുകാർക്ക് ആയിരുന്നു വിഷയം. മാനസികമായി പൊരുത്തപ്പെടാൻ കുറച്ചു സമയങ്ങൾ എടുത്തു. സത്യത്തിൽ എനിക്ക് നല്ലൊരു ഭർത്താവ് ആകാൻ കഴിഞ്ഞില്ല എങ്കിലും നല്ല ഒരു ഭാര്യയുടെ ഭർത്താവ് ആകാൻ എനിക്ക് കഴിഞ്ഞു എന്നുള്ളതാണ്. അതാണ് എന്റെ ഏറ്റവും വലയ സൗഭാഗ്യവും.