മുടിയൊന്നു പുതിയ രീതിയിൽ കെട്ടിയാൽ തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ടെന്ന് ബിജു മേനോൻ പറയും- സ‌യുക്ത വർമ്മ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ, ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി. സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോന്റെയും വിശേഷങ്ങളറിയാൻ ആരാധകർക്ക് താൽപ്പര്യമുണ്ട്. ഇടയ്ക്കിടെ തന്റെ യോഗ ചിത്രങ്ങളുമായി സംയുക്ത ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെടാറുണ്ട്. വിവാഹമോചനം വരെയുണ്ടാവുമെന്ന തരത്തിൽ ഗോസിപ് വന്നപ്പോഴും ഇരുവരും പ്രതികരിച്ചില്ല. ഊർമ്മിള ഉണ്ണിയുടെ മകൾ ഉത്തരയുടെ വിവാഹ നിശ്ചയത്തിന് ഇരുവരും പങ്കെടുത്തിരുന്നു.

2002ലായിരുന്നു ഇരുവരും വിവാഹിതരായത്. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ സംയുക്ത അരങ്ങേറ്റം കുറിച്ചിരുന്നത്. 2006ൽ ആയിരുന്നു ഇരുവർക്കുമിടയിൽ ഏക മകൻ ദക്ഷ് ധാർമിക്ക് പിറന്നത്. എന്നാൽ ഇപ്പോൾ താരം പ്രിയ ഭർത്താവ് ബിജു മേനോനെ കുറിച്ച് തുറന്ന് പറയുകയാണ്.

ആവശ്യത്തിൽ കൂടുതൽ ഗോസിപ്പുകളുണ്ട്. ഞങ്ങൾ കാര്യമായി എടുക്കാറില്ല. പിന്നെ, എന്നെ ട്രോളാൻ എനിക്ക് വേറാരെയും വേണ്ട. വീട്ടിൽ തന്നെയുണ്ട്. എന്ത് ഡ്രസ്സ് ഇട്ടാലും ബിജുവേട്ടനാണ് ആദ്യത്തെ കമന്റ് പറയുക.”ഒരു വലിയ കമ്മലിട്ടാൽ ചോദിക്കും, ആഹാ. വെഞ്ചാമരമൊക്കെയായിട്ട് എങ്ങോട്ടാ അതുപോലെ മുടിയൊന്നു പുതിയ സ്റ്റൈലിൽ കെട്ടിയാൽ തലയിലെ കിളിക്കൂട് ഗംഭീരമായിട്ടുണ്ട് എന്നാവും. ഇതൊക്കെ സ്ഥിരം പരിപാടികളാണ്” സംയുക്ത പറയുന്നു