44ാം ജന്മദിനം ആഘോഷിച്ച് സംയുക്ത വർമ, ഈ പ്രായത്തലും സൗന്ദര്യത്തിന് ഒരു കുറവും വന്നട്ടില്ലെന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വർമ. ബിജു മേനോനുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് നടി. കുടുംബജീവിതത്തിനിടെ യോഗയിൽ സജീവമാണ് താരം. കാഠിന്യമേറിയ യോഗാ മുറകളൊക്കെ സംയുക്ത നിസാരമായി ചെയ്യും. രോഗങ്ങൾ വന്ന് തുടങ്ങിയപ്പോൾ മുതലാണ് യോഗ അഭ്യസിക്കാൻ തുടങ്ങിയത് എന്നാണ് സംയുക്ത വർമ പറയുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സംയുക്ത തന്റെ നാൽപ്പത്തിനാലാം പിറന്നാൾ ​ഗംഭീരമായി ആഘോഷിച്ചത്. ബന്ധുവും അമ്മയുടെ സ്ഥാനം നൽകി സംയുക്ത സ്നേഹിക്കുകയും ചെയ്യുന്ന ഊർമിള ഉണ്ണി അടക്കമുള്ളവരും സെലിബ്രിറ്റികളും സംയുക്തയ്ക്ക് പിറന്നാൾ ആശംസിച്ച് എത്തിയിരുന്നു.

പിറന്നാൾ ആശംസകൾ നേർന്നവർക്കെല്ലാം സ്നേഹത്തിന്റെ ഭാ​ഷയിൽ നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ സംയുക്ത വർമ. കുറച്ച് പിറന്നാൾ സ്പെഷ്യൽ ചിത്രങ്ങളും ഇൻസ്റ്റ​ഗ്രാമിൽ സംയുക്ത പങ്കിട്ടിട്ടുണ്ട്. നിങ്ങളുടെ എല്ലാം സ്‌നേഹം നിറഞ്ഞ ആശംസകള്‍ക്ക് നന്ദി എന്നാണ് നടി കുറിച്ചത്. കസവ് സാരിയില്‍ തലയ്ക്ക് കൈ വച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളും ബിജു മേനോനൊപ്പമുള്ള ഒരു ചിത്രവുമാണ് സംയുക്ത പങ്കുവെച്ചിരിയ്ക്കുന്നത്.

അനുശ്രീ, രേണുക മേനോന്‍, ധന്യ വര്‍മ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ ചിത്രത്തിന് ലൈക്ക് അടിച്ചിട്ടുണ്ട്. എന്നാല്‍ താരത്തിനോട് കുശലം ചോദിക്കാനോ ആ ശാലീന സൗന്ദര്യത്തെ വര്‍ണിച്ച് പറയാനോ സാധിക്കില്ല. കാരണം കമന്റ് ബോക്‌സ് ഇത്തവണ സംയുക്ത ഓഫാക്കി വെച്ചിരിയ്ക്കുകയാണ്.

നാൽപത്തിനാല് വയസായെങ്കിലും ഇപ്പോഴും താരം വളരെ ചെറുപ്പമാണെന്നാണ് ആരാധകരുടെ പക്ഷം. യോ​ഗയുടെ പവറാണോ സംയുക്തയുടെ സൗന്ദര്യത്തിന് പിന്നിലെന്നും ആരാധകർ ചോദിക്കാറുണ്ട്. കാരണം വർഷങ്ങളായി സംയുക്തയുടെ ജീവിതത്തിന്റെ ഭാ​ഗമാണ് യോ​ഗ. ഒരു കാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന നടിയാണെങ്കിലും വസ്ത്രധാരണത്തിലും ലുക്കിലുമൊന്നും സംയുക്ത മാറ്റം കൊണ്ടുവന്നിട്ടില്ല.

ഒരു കാലത്ത് യുവാക്കൾ ഏറെ കണ്ട് മോഹിച്ചിരുന്ന ആ നീളൻ മുടി അതുപോലെ താരം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. സംയുക്ത വര്‍മ അധികവും ധരിക്കുന്നത് കസവ് സാരിയാണ്. പല വിധത്തിലുള്ള കസവ് സാരി കലക്ഷനും നടിയുടെ കയ്യിലുണ്ട്. സാരിയിലാണ് സെലിബ്രിറ്റി ചടങ്ങുകൾക്ക് താരം എത്താറുള്ളത്. ആഭരണങ്ങളുടെ കാര്യത്തിലും ഒരു യൂനീക്നസ് സംയുക്തയ്ക്കുണ്ട്.