തലസ്ഥാനത്ത് 10 പേർക്ക് കോവിഡ് പോസിറ്റീവ്, ജാഗ്രതാ നിർദേശം

തിരുവനന്തപുരം : ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് ഭീതി. തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എട്ട് പേർ കിടത്തി ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് കേസുകളാണുള്ളത്.

ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്‌ച്ചയായി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നാണ് കണക്ക്. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാൻ വിശദ പരിശോധന നടത്തും. കാറ്റഗറി ബി രോഗികളാണ് അധികവും. രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. പ്രായമായവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലും ആണ് രോഗബാധ കൂടുതൽ എന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു.

ഒരു കോവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് ഉയർന്നത്. വാക്സിൻ അടക്കം എടുത്തതിനാൽ ആന്റി ബോഡി സംരക്ഷണം ഉള്ളതിനാൽ രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.