ഇത് പോലുള്ള ഫോട്ടോസ് പാവം ഷക്കീലചേച്ചി ചെയ്താൽ എ പടം,ന്യൂജനറേഷൻ പിള്ളേർ ചെയ്താൽ സേവ് ദി ഡേറ്റ്,തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്

പെരുമ്പാവൂർ സ്വദേശി ഋഷി കാർത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും വൻ വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.വിമർശനങ്ങൾ അതിരുകടന്നതോടെ ദമ്പതികൾതന്നെ പ്രതികരണവുമായെത്തിയിരുന്നു.ഇപ്പോൾ ഇതാ നടൻ സന്തോഷ് പണ്ഡിറ്റ് ഇതിനെതിരെ എത്തിയിരിക്കുകയാണ്.പണ്ഡിറ്റിന്റെ സാമൂഹ്യ നീരീക്ഷണം എന്ന തലക്കെട്ടോടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നത്.ഇത് പോലുള്ള വീഡിയോയും ഫോട്ടോസും പാവം ഷക്കീല ചേച്ചി ചെയ്താൽ എ പടം,അയ്യേ വൃത്തികേട് എന്ന് പലരും പറയും,ഇപ്പോഴത്തെ ന്യൂജനറേഷൻ പിള്ളേർ ചെയ്താൽ സേവ് ദി ഡേറ്റ് അല്ലെങ്കിൽ സ്ത്രീ നവോത്ഥാനം, സ്ത്രീ സ്വാതന്ത്രമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം

പണ്ഡിറ്റിന്‌ടെ സാമൂഹ്യ നിരീക്ഷണം ‘Save the date ‘ എന്നും പറഞ്ഞ് വിവാഹം കഴിക്കുവാൻ ഇരിക്കുന്നവർ ചില ‘സ്വകാര്യ ഫോട്ടോകൾ’ എടുത്ത് social media യിൽ പരസ്യമായ് ഇടും. ചില സദാചാരക്കാർ ഇതു കണ്ട് കുരുപൊട്ടിച്ച് ‘അയ്യോ യുവതിക്ക് ശരീരത്തിൽ വസ്ത്രം തീരെ കുറഞ്ഞു പോയേ’ എന്നും പറഞ്ഞ് കരയും, വിവാദം ഉണ്ടാക്കുന്നു. എന്തിന് ? (ഇതേ യുവതികൾ മുഴുവൻ വസ്ത്രവും ഉടുത്ത് ..’Save the date’ ഫോട്ടോ ഷൂട്ട് നടത്തിയാൽ ഇന്ന് വിമർശിക്കുന്ന ഒരുത്തനും ലൈക്കും, ഷെയറും പോയിട്ട് ഒന്നു തിരിഞ്ഞ് നോക്കുക പോലും ഇല്ല. )

കേരളത്തിൽ പലരും രാവിലെ എഴുന്നേറ്റു ആദ്യം തന്നെ കുളിച്ചില്ലേലും സോഷ്യൽ മീഡിയയിൽ കയറും.എന്നിട്ട് ഏതെങ്കിലും പെൺകുട്ടികൾ, തുണി കുറവുള്ള ഫോട്ടോ ഇട്ടിട്ടുണ്ടോ എന്ന് നോക്കും.ഉണ്ടെങ്കിൽ, ആവശ്യത്തിന് കണ്ട് ആസ്വദിക്കും. പിന്നെ ഫോണിൽ സേവ് ചെയ്തു വയ്ക്കും എന്നിട്ടോ അവസാനം കമന്റ് ബോക്‌സിൽ പോയി സദാചാരപ്രസംഗം നടത്തും , ഇതാണ് ഒരു ശരാശരി മലയാളി.

ഇനിയും വിവാഹം കഴിക്കുവാൻ തയ്യാറായ് ‘ save the date’ ഫോട്ടോ ഷൂട്ട് എടുക്കുന്നവരുടെ ശ്രദ്ധക്ക് നിങ്ങളുടെ ശരീരം,നിങ്ങളുടെ ക്യാമറ തുണിയില്ലാതെയോ,തുണിയുടുത്തോ ഫോട്ടോ എടുത്തോളു ആർക്കും ഒരു പ്രശ്‌നമവുമില്ല അത് നിങ്ങളുടെ സ്വതന്ത്ര്യം.ഇനി first night ലെ ചെറിയ കളി തമാശകൾ ലൈവ് ആയ് കാണിച്ചാലും എല്ലാവരും കണ്ടോളും. ഒരു പ്രശ്‌നവും ഇവിടെ ആർക്കും ഇല്ല. അമേരിക്കയിലും യൂറോപ്പിലും എല്ലാം ഇങ്ങനെ പലതും നടക്കുന്നുണ്ട്. എന്നു കരുതി ആകാശം ഇടിഞ്ഞ് വീണിട്ടില്ല. മറിച്ച് അത്തരം ആളുകൾ വൈറലായ്, നിരവധി ലൈക്കും ഷെയറും, പണവും ഉണ്ടാക്കിയിട്ടുണ്ട് .ഒരു നടനാകണം, നടി ആകണം എന്ന് വെറുതെ എങ്കിലും മനസ്സിൽ ആഗ്രഹിക്കാത്ത ആരെങ്കിലും നമ്മുടെ നാട്ടിലുണ്ടോ ?

(വാല് കഷ്ണം…ഇത് പോലുള്ള വീഡിയോയും ഫോട്ടോസും പാവം ഷക്കില ചേച്ചി ചെയ്താൽ ‘A’ പടം, അയ്യേ വൃത്തികേട് എന്ന് പലരും പറയും, ഇപ്പോഴത്തെ new generation പിള്ളേർ ചെയ്താൽ ‘ സേവ് ദി ഡേറ്റ്’, അല്ലെങ്കിൽ സ്ത്രീ നവോത്ഥാനം, സ്ത്രീ സ്വാതന്ത്രം, അഭിപ്രായ സ്വാതന്ത്രം, വസ്ത്ര സ്വാതന്ത്രം എന്നും അതേ ആളുകൾ തന്നെ പറയുന്നു. ഇതെന്തു ലോകം ? New generation പിള്ളേ4 ഇങ്ങനെ തുടങ്ങിയാൽ പാവം Sunny Liyon ji ഒക്കെ പണിയില്ലാതെ വീട്ടിൽ ഇരിക്കേണ്ടി വരും. )Pl comment by Santhosh Pandit (കോഴിക്കോടിന്‌ടെ മുത്ത്, കേരളത്തിന്‌ടെ സ്വത്ത്, യുവതി, യുവാക്കളുടെ ചങ്ക്, etc.. പണ്ഡിറ്റിനെ പോലെ ആരും ഇല്ല)