ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും; വിവാദത്തിന് പിന്നാലെ ചിത്രം നീക്കി

കൊച്ചി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് തയ്യാറാക്കിയ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രവും. സംഭവത്തില്‍ ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്‍ര് സുരേഷിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംഭവം വിവാദമായതോടെ ഗാന്ധിയുടെ ചിത്രം മുകളില്‍ വെച്ച് മറക്കുകയായിരുന്നു. കൊച്ചില്‍ അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രവും ഇടംപിടിച്ചത്.

ഭാരത് ജോഡോ യാത്രയില്‍ സ്വതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിന്റ് ചെയ്തത്. എന്നാല്‍ ബോര്‍ഡ് സ്ഥാപിച്ചത് ഒരു സാധാരണ പ്രവര്‍ത്തകനാണെന്നാണ് കോണ്‍ഗ്രസ് പറയുന്ന മറുപടി. ചിത്രം പ്രീറ്റ് ചെയ്യുവാന്‍ ഒരു കടക്കാരനെ സമീപിച്ചുവെന്നും ഇയാള്‍ക്ക് പറ്റിയ തെറ്റാണ് ഇതിന് കാരണമെന്നും കോണ്‍ഗ്രസ് പറയുന്നു.

പ്രശ്‌നം കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ നീക്കം ചെയ്യുവാന്‍ നേതാക്കള്‍ നിര്‍ദേശിച്ചുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. രബിന്ദ്രനാഥ് ടഗോര്‍,അ്ദുല്‍ കലാം ആസാദ്, ജിബി പന്ത് എന്നിവരുടെ ചിത്രത്തിനൊപ്പമായിരുന്നു സവര്‍ക്കറുടെ ചിത്രവും ഇടം പിടച്ചത്. സംഭവത്തില്‍ ജില്ലാ നേതൃത്വം പ്രദേശിക നേതാക്കളോട് വിശദീകരണം തേടി.