മതത്തിന് പ്രാധാന്യമെന്ന് മൂന്ന് ജഡ്ജിമാര്‍, ഭരണഘടനയാണ് വലുതെന്ന് രണ്ട് ജഡ്ജിമാര്‍

ശബരിമല കേസ് ഏഴംഗ ബെഞ്ച് പുനഃപരിശോധിക്കുകയാണ്. മൂന്ന് ജഡ്ജിമാര്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലിച്ചു. രണ്ടുപേര്‍ക്ക് വിയോജിപ്പുണ്ട്. കഴിഞ്ഞതവണയും ഭൂരിപക്ഷമാണ് നോക്കിയത്. എന്നാല്‍ മതത്തിന് വലിയ പ്രാധാന്യമുണ്ട്. സുപ്രീംകോടതി മതത്തിലേക്ക് ഇറങ്ങിചെല്ലുമോ എന്നാണ് ഇനി അറിയേണ്ടത്. വിധിയില്‍ ജ. നരിമാന് കടുത്ത വിയോജിപ്പാണുള്ളത്.

ജസ്റ്റിസുമാരായ നരിമാനും ചന്ദ്രചൂഢും വിയോജന വിധിയില്‍ ഒപ്പിട്ടു. ശബരിമലയില്‍ മാത്രം ഒതുങ്ങുന്നതല്ല വിധിയെന്ന് ചീഫ് സ്റ്റിസ് പറയുകയുണ്ടായി. ജസ്റ്റിസുമാരായ ഇ.ഇന്ദുമല്‍ഹോത്രയും ജ.ഖാന്‍വില്‍കറും യോജിക്കുന്നു. നിലവിലെ വിധിക്ക് സ്‌റ്റേയുണ്ടോ എന്ന് ഇതുവരെ പരാമര്‍ശിച്ചിട്ടില്ല. അനുവദിച്ച 2018 സെപ്റ്റംബര്‍ 28ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ അമ്പത്തഞ്ചിലേറെ ഹര്‍ജികളിലാണ് തീര്‍പ്പുകല്പിക്കുന്നത്.

രാവിലെ 10.44ന് വിധി പ്രസ്‌താവം വായിച്ച ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗോഗോയി, മതത്തിന് വലിയ പ്രാധാന്യമാണുള്ളതന്ന് വ്യക്തമാക്കി. ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് രഞ്ജന്‍ ഗോഗയി പറഞ്ഞു. ചീഫ് ജസ്‌റ്റിസിനൊപ്പം ജ. ഇന്ദു മല്‍ഹോത്ര,​ ജ. ഖാന്‍വില്‍ക്കര്‍ എന്നിവര്‍ വിശാല ബെഞ്ചിനായി നിലപാടെടുത്തു. എന്നാല്‍ രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ വിശാല ബെഞ്ചിന് വിട്ട നടപടി ഭരണഘടന വിരുദ്ധഗ്രന്ഥമെന്ന് വിയോജനക്കുറിപ്പെഴുതി. റിവ്യു ഹര്‍ജികള്‍ തള്ളണമെന്നാണ് ഇരുവരും നിലപാടെടുത്തത്. അതേസമയം,​ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിക്ക് സ്‌റ്റേ ഇല്ല.

യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയുമായി ബന്ധപ്പെട്ട് 56 റിവ്യൂ ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. റിട്ട് ഹര്‍ജികളും സര്‍ക്കാരിന്റെ ഹര്‍ജികളും ചേര്‍ത്ത് മൊത്തം 65 ഹര്‍ജികള്‍ കോടതിയിലെത്തി. ഏഴ് പ്രമുഖ കക്ഷികളുടെ വാദങ്ങളാണ് സുപ്രീംകോടതി തുറന്ന കോടതിയില്‍ കേട്ടത്. മറ്റു കക്ഷികള്‍ വാദം എഴുതി നല്‍കുകയായിരുന്നു. 2018 സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് യോജിച്ചു. എന്‍.എസ്.എസും തന്ത്രിയും മറ്റും യുവതീ പ്രവേശനം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്