അമ്മ ഇല്ലാതെ വരുമ്പോള്‍ ആണ് ആ ശൂന്യത എത്രത്തോളം വലുതാണെന്നറിയുന്നത്, സീമ ജി നായര്‍ പറയുന്നു

മദേര്‍സ് ഡേയുമായി ബന്ധപ്പെട്ട് നടി സീമ ജി നായര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. അമ്മമാര്‍ക്ക് അങ്ങനെയൊരു ദിവസം ഉണ്ടോ. എന്നും അമ്മമാരുടെ ദിവസം ആണ്.. മാതാ പിതാ ഗുരു ദൈവം എന്ന് പറയുമ്പോള്‍.. അമ്മയില്‍ നിന്നാണ് തുടങ്ങുന്നത്.. എല്ലാം അമ്മയില്‍ നിന്നാണ് തുടങ്ങുന്നത് എന്ന് സീമ ജി നായര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം, എല്ലാവര്‍ക്കും നല്ലൊരു ദിവസം നേരുന്നു.. ഇന്ന് മദര്‍സ് ഡേ (അമ്മമാരുടെ ദിവസം ).. അമ്മമാര്‍ക്ക് അങ്ങനെയൊരു ദിവസം ഉണ്ടോ. എന്നും അമ്മമാരുടെ ദിവസം ആണ്.. മാതാ പിതാ ഗുരു ദൈവം എന്ന് പറയുമ്പോള്‍.. അമ്മയില്‍ നിന്നാണ് തുടങ്ങുന്നത്.. എല്ലാം അമ്മയില്‍ നിന്നാണ് തുടങ്ങുന്നത്.. എന്റെ ജീവിതത്തില്‍ അമ്മയുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍ വേണ്ടിയിരുന്ന അവസരത്തില്‍ ആണ് ക്യാന്‍സറിന്റെ പിടിയില്‍ അമ്മയുടെ ജീവന്‍ നഷ്ടപ്പെടുന്നത്.. കഠിനമായ വഴികളിലൂടെ ഞാന്‍ നടന്നു നീങ്ങുമ്പോള്‍ ആ നെഞ്ചില്‍ ഒന്ന് ചേര്‍ന്നിരിക്കാന്‍, അമ്മയുടെ തലോടല്‍ ഒന്നേല്‍ക്കാന്‍, മനസിലെ വിഷമങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ഒന്ന് പൊട്ടിക്കരയാന്‍ അമ്മയുണ്ടായിരുന്നില്ല..

അമ്മ ഇല്ലാതെ വരുമ്പോള്‍ ആണ് ആ ശൂന്യത എത്രത്തോളം വലുതാണെന്നറിയുന്നത്.. അമ്മയല്ലാതൊരു ദൈവമില്ല.. അമ്മയുടെ ത്യാഗത്തോളം വലുതൊന്നുമില്ല.. അമ്മയെ ഓര്‍ക്കാതെ ഒരു നിമിഷം എന്റെ ജീവിതത്തില്‍ കടന്നുപോവുന്നില്ല.. അമ്മയുടെ മകളായി ജനിച്ച അഭിമാനത്തില്‍ നിര്‍ത്തുന്നു.. ലോകത്തുള്ള എല്ലാ അമ്മമാര്‍ക്കും നല്ലൊരു ദിവസം ആശംസിക്കുന്നു. ആദ്യ ചിത്രത്തില്‍ അമ്മ, രണ്ടാമത്തെ ചിത്രത്തില്‍ അപ്പൂന് 28 ദിവസം പ്രായം ഉള്ളപ്പോ എടുത്തത്..