പൊക്കിൾ മുതൽ നെഞ്ചുവരെ ഇന്നും ഓപ്പറേഷൻ കഴിഞ്ഞ തുന്നലിന്റെ അടയാളമുണ്ട്- കനിഹ

മലയാളികളുടെ പ്രിയനായികയാണ് കനിഹ. ഇപ്പോഴിതാ ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളോടെ ജനിച്ച തന്റെ മകന്റെ ജനനത്തെക്കുറിച്ചുള്ള കനിഹയുടെ വാക്കുകൾ വൈറലായി മാറുകയാണ്. ജീവിതത്തിൽ ഇന്നുവരെ അത്രത്തോളം ദൈവത്തെ വിളിച്ചു കരഞ്ഞ നാളുകളുണ്ടായിട്ടില്ലെന്നാണ് കനിഹ പറയുന്നത്.

വാക്കുകൾ, ‘ക്രിസ്ത്യൻ ബ്രദേഴ്സ്’ കഴിഞ്ഞാണ് ഞാൻ അമേരിക്കയിലേക്ക് പോകുന്നത്. അവിടെവെച്ചാണ് മകൻ പിറക്കുന്നത്. പ്രസവത്തിന് തൊട്ടുമുൻപ് വരെ യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല എന്നാൽ അപ്രതീക്ഷിതമായി കാര്യങ്ങൾ താളംതെറ്റുകയായിരുന്നു. ഹൃദയ തകരാറോടെയായിരുന്നു മകന്റെ ജനനം. ഡോക്ടർമാർ പേപ്പറിൽ ഹൃദയത്തിന്റെ ചിത്രം വരച്ച് കാണിച്ചു തന്നായിരുന്നു പ്രശ്‌നങ്ങൾ പറഞ്ഞു തന്നത്. നല്ല രക്തവും ചീത്തരക്തവും കൂടിക്കലരുന്ന അപൂർവ അവസ്ഥ ആയിരുന്നു കനഹിയുടെ മകന്. ഓപ്പൺഹാർട്ട് സർജറി നടത്താനായിരുന്നു ഡോക്ടർമാരുടെ തീരുമാനം. പരാജയപ്പെട്ടാൽ മരണം ഉറപ്പ് എന്ന അവസ്ഥയായിരുന്നു. രക്ഷപ്പെടാൻ ഒരുപാട് കടമ്പകൾ താണ്ടണമെന്ന ബോധം ഞങ്ങളെ ഒന്നടങ്കം മാനസികമായി തളർത്തി. ഒരു രാത്രിക്കപ്പുറം കുഞ്ഞ് അതിജീവിക്കുമോയെന്ന കാര്യത്തിൽ ഡോക്ടർമാർക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. താൻ ആർത്തുകരഞ്ഞു. പ്രാർത്ഥനയുടെ ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്.

പ്രസവിച്ച് മണിക്കൂറുകൾ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. വേദനയും സങ്കടവും താങ്ങാനാകാതെ വന്നതോടെ മകനെ കാണാൻ താൻ വാശിപിടിച്ചു. അപ്പോഴേക്കും കുഞ്ഞിനെ മറ്റൊരു കെട്ടിടത്തിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരുന്നു. എന്നാൽ മകനടുത്തെത്തണമെന്ന തീരുമാനത്തിൽ താൻ ഉറച്ചുനിന്നു, ഒടുവിൽ അവർ തന്റെ വാശിക്കു വഴങ്ങുകയായിരുന്നു. വേദന മറന്ന് താൻ മകനെ കാണാൻ ചെന്നു. അവിടെ കനിഹ കണ്ടത് ഒരു പാട് യന്ത്രങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ പ്രയാസപ്പെടുന്ന മകനെ ആയിരുന്നുു. ശരീരം നിറയെ കേബിളുകൾ ഘടിപ്പിച്ചിരിക്കുന്നു. ആ കാഴ്ച ഇന്നും തന്റെ കണ്ണിലുണ്ട്.

ഋഷിയുടെ പൊക്കിൾ മുതൽ നെഞ്ചുവരെ ഇന്നും ഓപ്പറേഷൻ കഴിഞ്ഞ തുന്നലിന്റെ അടയാളമുണ്ട്. സൂചിമുനയേറ്റ് തുളയാത്ത ഭാഗങ്ങൾ ശരീരത്തിൽ കുറവായിരുന്നു. ആസ്പത്രിവിട്ട് വീട്ടിലെത്തിയശേഷവും പ്രയാസങ്ങൾ വിട്ടുപോയില്ല. മേലാസകലം തുന്നലുമായി ലഭിച്ച കുഞ്ഞിനെ സാധാരണകുട്ടികളെ എടുക്കുന്ന പോലെ വാരിയെടുക്കാനോ ഓമനിക്കാനോ കഴിഞ്ഞിരുന്നില്ല. പതിയെ എല്ലാം ശരിയാവുകയായിരുന്നു. ഇന്നവന്റെ വളർച്ച ആഹ്ലാദത്തോടെയാണ് കാണുന്നത്

വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് പറയാറുണ്ട്. ചെന്നൈയിലാണ് താരം താമസിക്കുന്നത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാണ് കനിഹ.സിനിമ തിരക്കുകൾക്കിടയിലും, കിട്ടുന്ന ഇടവേളകളിൽ കനിഹ കുടുംബത്തിനൊപ്പമാണ് ചിലവഴിക്കുക.

അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. 2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ശിവാജി, ദളപതി വിജയ് നായകനായ സച്ചിൻ, ചിയാൻ വിക്രം- ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങിയ അന്യൻ എന്നീ ചിത്രങ്ങളിലെ നായികമാർക്ക് ഡബ്ബ് ചെയ്തത് കനിഹയാണ്. ശ്രേയ സരൺ, ജെനീലിയ, സദ എന്നിവർക്ക് വേണ്ടിയാണു കനിഹ ശബ്ദം നൽകിയത്.

ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിലൂടെയാണ് കനിഹ തിരിച്ചെത്തുന്നത്. മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുന്ന ബ്രോ ഡാഡിയിലും കനിഹ എത്തുന്നുണ്ട്