SFI ക്കാര്‍ സദ്ഗുണ സമ്പന്നരും പഠിപ്പിസ്റ്റുകളും, പരീക്ഷ എഴുതാതെ പാസായത് സ്വാതന്ത്ര്യവും, വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് എഴുതിയത് ജനാധിപത്യവും, പരിഹസിച്ച് സന്ദീപ് വാര്യര്‍

‘പരീക്ഷ എഴുതാതെ പാസായത് സ്വാതന്ത്ര്യം, വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് എഴുതിയത് ജനാധിപത്യം, പി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് സോഷ്യലിസം, എസ്എഫ്‌ഐക്കാര്‍ സദ്ഗുണ സമ്പന്നരും പഠിപ്പിസ്റ്റുകളും’ ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ നേതാക്കളെ പരിഹസിച്ചിരുന്നു.

പരീക്ഷ വിവാദം, മാർക്ക് വിവാദം, പരീക്ഷ എഴുതുക പോലും ചെയ്യാതെ പാസ്സാക്കൽ, വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കൽ തുടങ്ങി സംസ്ഥാനത്ത് എസ്എഫ്‌ഐ യുടെ നേതാക്കള്‍ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരീക്ഷ എഴുതാതെ ഉള്ള പാസ്സാവൽ ഏറെ ചർച്ചയായിരിക്കുകയാണ്.

എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാത്ത ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്‍ക്കും ഇല്ലെങ്കിലും പി എം ആര്‍ഷോ പാസായതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഇപ്പോള്‍ ഇതിനെ ട്രോളി ബിജെപി നേതാവ് സന്ദീപ് വാര്യരും രംഗത്ത് എത്തിയിരിക്കു കയാണ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് എസ്എഫ്‌ഐയേയും നേതാവിനേയും ട്രോളി സന്ദീപ് രംഗത്ത് വന്നിരിക്കുന്നത്.

സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ. ‘പരീക്ഷ എഴുതാതെ പാസായത് സ്വാതന്ത്ര്യം, വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന് എഴുതിയത് ജനാധിപത്യം, PSC ചോദ്യപേപ്പര്‍ ചോര്‍ത്തിയത് സോഷ്യലിസം. എസ്എഫ്‌ഐക്കാര്‍ സദ്ഗുണ സമ്പന്നര്‍ , പഠിപ്പിസ്റ്റുകള്‍, നമ്മളിടം നന്മമരങ്ങള്‍’