ഭർത്താവിനെ വേറൊരാൾ ലിപ് ലോക് ചെയ്യാൻ സമ്മതിക്കില്ല, ഷഫ്‌ന

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് സജിനും ഷഫ്‌നയും. സാന്ത്വനം എന്ന പരമ്പരയിൽ ശിവൻ എന്ന കഥാപാത്രമായി തിളങ്ങുകയാണ് സജിൻ. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് സജിൻ അഭിനയ രംഗത്തെത്തുന്നത്. ഈ ചിത്രത്തിൽ നായികയായിരുന്ന ഷഫ്‌നയെ തന്നെയാണ് സജിൻ പ്രണയിച്ച് വിവാഹം ചെയ്തത്. മോഹൽലാൽ ചിത്രമായ ഭഗവാന്റെ ഷൂട്ട് കാണാൻ പോയപ്പോഴാണ് സജിൻ ആദ്യമായി ഷഫ്‌നയെ കാണുന്നത്. പിന്നീടാണ് പ്ലസ്ടു എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. പക്ഷെ അപ്പോഴൊന്നും പ്രണയം ഉണ്ടായിരുന്നില്ല എന്നാണ് സജിൻ തന്നെ പറയുന്നത്.

ഭർത്താവ് അധികം റൊമാന്റികായി അഭിനയിക്കുന്നത് കാണാൻ ഇഷ്ടമല്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഷഫ്ന. ഏറ്റവും പൊസസ്സീവ് ഷഫ്നയാണ്. ഇക്കയ്ക്ക് അങ്ങനെ ഒരു പ്രശ്നവുമില്ലെന്നാണ് നടി പറയുന്നത്. സീരിയലിൽ തന്നോട് ഓവറായിട്ടൊന്നും അഭിനയിക്കേണ്ട എന്നാണ് ഇവൾ പറഞ്ഞിരിക്കുന്നതെന്ന് സജിനും പറയുന്നു.

മറുവശത്ത് നായികയായി ഗോപിക അഭിനയിക്കാൻ വന്നത് ഭാഗ്യമാണ്. അല്ലെങ്കിൽ താൻ ഇക്കാനെ കൊന്നേനെ. തന്റെ സീരിയലിൽ ഇതു പോലെയുള്ള എന്തെങ്കിലും സീനിനെ കുറിച്ച് പറയുമ്പോൾ അതിനെന്താണ് നീ ചെയ്യണം, അത് നിന്റെ ജോലിയല്ലേ എന്നാണ് ഇക്ക പറയുക. അന്നേരം ഇതെന്ത് ഭർത്താവാണെന്ന് ചിന്തിക്കാറുണ്ട്.

ഇങ്ങനെ ഭർത്താവിനെ നിയന്ത്രിക്കുന്നത് തെറ്റാണെന്ന് തനിക്ക് അറിയാം. നാളെ തന്നോട് നീ ഈ സീനിൽ അഭിനയിക്കേണ്ടെന്ന് ഇക്ക പറഞ്ഞാൽ അതോടെ എല്ലാം തീർന്നു. പക്ഷേ ഇക്കായ്ക്ക് തന്നെ അറിയാം. തന്റെയുള്ളിലെ കുശുമ്പ് അങ്ങോട്ട് പോവണം. അതിന് വേണ്ടി പറയുന്നതാണെന്ന് അദ്ദേഹത്തിന് അറിയാം.

അഭിനയിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ ഭർത്താവ് ലിപ് ലോക് ഒന്നും ചെയ്യേണ്ട. താനതിന് സമ്മതിക്കില്ലെന്ന് ഷഫ്‌ന പറയുമ്പോൾ തനിക്കത് ചെയ്യാൻ പ്രശ്നമില്ലെന്നാണ് സജിന്റെ അഭിപ്രായം. ഇപ്പോൾ അതൊന്നും പറയാൻ പറ്റില്ല. കഥാപാത്രം അത് ആവശ്യപ്പെടുകയാണെങ്കിൽ ചെയ്തെന്ന് വരും എന്നും സജിൻ പറയുന്നു.

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഷഫ്‌ന നസീം.ശ്രീനിവസന്റെയും സംഗീതയുടെയും മക്കളിലൊരാളായി അഭിനയിച്ച ഷഫ്‌ന പിന്നീട്‌ പ്രണയ വർണങ്ങൾ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.കഥപറയുമ്പോൾ എന്ന ചിത്രത്തിൽ വീണ്ടും ശ്രനീവാസന്റെ മകളായി തിരിച്ചുവന്നു.ഈ ചിത്രത്തിന്റെ തന്നെ തമിഴ്‌,തെലുങ്ക്‌ പതിപ്പിലും ഷഫ്‌ന അഭിനയിച്ചു.തുടർന്ന്‌ ആഗതൻ,കൻമഴ പെയ്യും മുമ്പ്‌,പ്ലസ്‌ ടു,ആത്മകഥ,നവാഗതർക്ക്‌ സ്വാഗതം,ലോക്‌പാൽ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.