നിന്നിൽ നിന്നും കണ്ണെടുക്കാനാകുന്നില്ല, സജിനെ ചേർത്ത് പിടിച്ച് ഷഫ്ന

ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ഷഫ്‌ന നസീം. ശ്രീനിവസന്റെയും സംഗീതയുടെയും മക്കളിലൊരാളായി അഭിനയിച്ച ഷഫ്‌ന പിന്നീട്‌ പ്രണയ വർണങ്ങൾ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. കഥപറയുമ്പോൾ എന്ന ചിത്രത്തിൽ വീണ്ടും ശ്രനീവാസന്റെ മകളായി തിരിച്ചുവന്നു.

ഈ ചിത്രത്തിന്റെ തന്നെ തമിഴ്‌,തെലുങ്ക്‌ പതിപ്പിലും ഷഫ്‌ന അഭിനയിച്ചു. തുടർന്ന്‌ ആഗതൻ,കൻമഴ പെയ്യും മുമ്പ്‌,പ്ലസ്‌ ടു,ആത്മകഥ, നവാഗതർക്ക്‌ സ്വാഗതം, ലോക്‌പാൽ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അമലപോളും ഫഹദ്‌ ഫാസിലും ജോഡികളായ ഒരു ഇന്ത്യൻ പ്രണയകഥയാണ്‌ ഒടുവിൽ റിലീസ്‌ ചെയ്‌ത ചിത്രം. സിനിമകളിലും സീരിയലുകളിലും സജീവമായ സജിനാണ് ഭർത്താവ്.

പ്ലസ്‌ ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് സജിൻ.ചിത്രത്തിൽ സഹനടന്റെ വേഷത്തിലാണ്‌ സജിൻ എത്തിയത്‌. സൗഹൃദത്തിലൂടെ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിച്ചത്.പ്ലസ്‌ ടു എന്ന ചിത്രത്തിൽ ഒരുമിച്ചതോടെ ആ സൗഹൃദം പ്രണയത്തിലേക്ക്‌ വഴിമാറുകയായിരുന്നു. സാന്ത്വനം എന്ന പരമ്പരയിൽ ശ്രദ്ധേയമായ വേഷത്തിൽ സജിൻ എത്തുന്നുണ്ട്.

ഷഫ്ന സോഷ്യൽ മീഡിയയിൽ പങ്കിട്ട ചിത്രമാണ് ശ്രദ്ധേയമാകുന്നത്. നിന്നിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന കാപ്ഷനോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്.