ലിനിയുടെ ഓര്‍മകളില്‍ ഭര്‍ത്താവ് സജീഷ്, ഒമ്പതാം വിവാഹ വാര്‍ഷികത്തില്‍ സജീഷിന്റെ കുറിപ്പ് നൊമ്പരമാകുന്നു

നിപ വൈറസ് പല ജീവനുകളും എടുത്തപ്പോള്‍ മുന്നില്‍ നിന്നും പോരാടിയത് ആരോഗ്യപ്രവര്‍ത്തകര്‍ ആയിരുന്നു. അക്കൂട്ടത്തില്‍ ഒരിക്കലും മലയാളികള്‍ മറക്കാത്ത പേരാണ് നഴ്‌സ് ലിനിയുടേത്. നിപ രോഗിയെ പരിചരിക്കുന്നതിനിടെ വൈറസ് ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു ലിനി. ഇപ്പോള്‍ ലിനിയുടെ ഓര്‍മ്മകളില്‍ ഭര്‍ത്താവ് സജീഷ് പുത്തൂര്‍ പങ്കുവെച്ച ചിത്രം ശ്രദ്ധേയമാവുകയാണ്.

ലിനിയുടെയും സജീഷിന്റെയും ഒന്‍പതാം വിവാഹ വാര്‍ഷിക ദിനത്തിലാണ് സജീഷ് തങ്ങളുടെ ചിത്രങ്ങള്‍ക്ക് ഒപ്പം സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഏവരുടെയും കണ്ണ് നനയിക്കുകയാണ് സജീഷിന്റെ പോസ്റ്റ്. ലിനിയുമൊത്തുള്ള വിവാഹ ചിത്രങ്ങളാണ് സജീഷ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു ലിനി ജോലി ചെയ്തിരുന്നത്. ജോലിക്കിടെ നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിന് ഇടെ വൈറസ് ബാധിക്കുകയും മരണപ്പെടുകയും ആയിരുന്നു. 2018 മെയ് 21ന് പുലര്‍ച്ചെയായിരുന്നു ലിനി മരണത്തിന് കീഴടങ്ങിയത്. സ്വന്തം ദീവന്‍ പോലും മറന്ന് ജോലിയില്‍ കര്‍മ്മനിരതയായ ലിനിയുടെ ജിവിതം എക്കാലവും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കരുത്ത് പകരുന്നതാണ്.