കേരളസ്റ്റോറി സൃഷ്ടിയല്ല, തന്റെ മകളെ ‘കേരള സ്റ്റോറി’ ശൈലിയിൽ പ്രത്യേകമായി ടാർഗെറ്റുചെയ്‌തു

കേരളം സ്റ്റോറി വെറും സൃഷ്ടി ആണ് എന്ന് പറയുന്നവർ ഒരു അച്ഛന്റെ വേദന കേൾക്കണം. തന്റെ മകളെ ‘കേരള സ്റ്റോറി’ ശൈലിയിൽ പ്രത്യേകമായി ടാർഗെറ്റുചെയ്‌തിരുന്നതായി കൊല്ലപ്പെട്ട നേഹയുടെ പിതാവും, ഹുബള്ളി–ധാർവാഡ് കോർപറേഷനിലെ കോൺഗ്രസ് കൗൺസിലറുമായ നിരഞ്ജൻ ഹിരേമത്ത് . ദേശീയ മാദ്ധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മകളുടെ കൊലപാതകം കേവലം ഒരു കുറ്റകൃത്യം മാത്രമല്ല, ‘കേരള സ്റ്റോറി’ ശൈലിയിൽ അവളെ പ്രത്യേകമായി ടാർഗെറ്റുചെയ്‌തു.

ചില സമുദായങ്ങളിലെയും കുടുംബങ്ങളിലെയും പെൺകുട്ടികളെ ലക്ഷ്യമിട്ട് മാഫിയ മാതൃകയിലുള്ള സംഘമുണ്ട്. ഞാൻ എട്ടു പേരുടെ പേരുകൾ അവരോട് തുറന്നു പറഞ്ഞതാണ്. എന്നാൽ അവർ ഒരാളെ പോലും പിടിച്ചില്ല. എനിക്കിപ്പോൾ വിശ്വാസം നഷ്ടപ്പെട്ടു. അവർ കേസ് വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത് .

പ്രതി ഫയാസ്, നേഹ പ്രണയം നിരസിച്ചതിന് ശേഷവും അവളെ പിന്തുടരുന്നത് തുടരുകയായിരുന്നു. നേഹയുടെ ഓരോ ചലനങ്ങളും പിന്തുടർന്ന്, കോളേജിൽ വരുന്ന സമയം, അവൾ പ്രവേശിക്കുന്ന ഗേറ്റുകൾ, അവൾ പങ്കെടുത്ത ക്ലാസുകൾ, അവൾ സന്ദർശിച്ച സ്ഥലങ്ങൾ തുടങ്ങി എല്ലാ വിശദാംശങ്ങളും അറിയാൻ അവൻ ഒരു കൂട്ടം ആളുകളെ ചുമതലപ്പെടുത്തി .‘ദി കേരള സ്റ്റോറി’ എന്ന സിനിമയിൽ കാണിച്ചത് പോലെ ചില കുടുംബങ്ങളിലെ മിടുക്കരായ പെൺകുട്ടികളെ ലക്ഷ്യമിട്ട് അവരെ ആസൂത്രിതമായി വേട്ടയാടുകയും പ്രണയബന്ധങ്ങളിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് വിപുലമായ ഗൂഢാലോചനയാണ് .

സിസിടിവി ദൃശ്യങ്ങൾ അധികൃതർക്കും സിഐഡിക്കും നൽകണമെന്ന് കോളജ് അധികൃതരോട് അഭ്യർഥിച്ചിട്ടുണ്ട് . ശരിയായ അന്വേഷണത്തിൽ എത്ര പേർ ഈ ഓപ്പറേഷനിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയാനാകും . കേരള സ്റ്റോറി സിനിമ പോലെയാണ് ഈ ഓപ്പറേഷൻ നടന്നത്. പലതവണ നിരസിച്ചിട്ടും ഫയാസ് എന്റെ മകളെ സമീപിച്ചുകൊണ്ടിരുന്നു. ഞാൻ ഒരു പ്രത്യേക സമുദായത്തെ കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ട് പിന്തുടരുന്ന ഈ രീതി വളരെക്കാലമായി തുടരുന്നു – നിരഞ്ജൻ ഹിരേമത്ത് പറഞ്ഞു.

കോളേജിലെ ഒരു പൂർവ്വ വിദ്യാർത്ഥി തന്നെ പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് അവൾ അമ്മയോട് പറഞ്ഞിരുന്നു. ഇത് ഒരു വ്യക്തിയുടെ കുറ്റമല്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. നേഹയെയും നേഹയെപ്പോലുള്ള മറ്റ് പെൺകുട്ടികളെയും വേട്ടയാടുന്നതിലും ആസൂത്രിതമായി ലക്ഷ്യമിടുന്നതിലും ഒരു സംഘം ഉണ്ട്. ആ വ്യക്തിയുടെ (ഫയാസിന്റെ) അച്ഛനും അമ്മയും സഹോദരിയും എല്ലാം മാധ്യമങ്ങളോട് സംസാരിച്ചു. അവരെല്ലാം ഇതിൽ പങ്കാളികളാണ്. എന്റെ മകളെ അപകീർത്തിപ്പെടുത്താനുള്ള പ്രേരണയോടെ, നേഹ പങ്കെടുത്ത പഴയ കോളേജ് ചടങ്ങുകളിൽ നിന്ന് അവന്റെ സഹോദരി ബോധപൂർവം ഫോട്ടോകൾ തിരഞ്ഞെടുത്ത് അവ വൈറലാക്കാൻ ശ്രമിക്കുകയാണ്, ” നിരഞ്ജൻ ഹിരേമത്ത് പറഞ്ഞു.ഹുബ്ബള്ളി ബി.വി.ഭൂമമറാഡി കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ എംസിഎ വിദ്യാർഥിനിയായ നേഹ ഹിരേമഠിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ബെളഗാവി സ്വദേശി ഫയാസിനെ (19) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ കോളജിലെ ബിസിഎ വിദ്യാർഥിയാണ് അറസ്റ്റിലായ ബെളഗാവി സ്വദേശി ഫയാസ്. പ്രണയാഭ്യർഥനയുമായി ഫയാസ് പലതവണ നേഹയെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടതോടെ, ക്യാംപസിലേക്കു കത്തിയുമായെത്തിയ ഇയാൾ നേഹയെ കുത്തിവീഴ്‌ത്തുകയായിരുന്നു. സഹപാഠികൾ ചേർന്ന് പിടികൂടിയ ഫയാസിനെ പിന്നീട് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മുന്‍ സഹപാഠിയുടെ കുത്തേറ്റ് കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ മരിച്ച സംഭവത്തില്‍സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പെൺകുട്ടിയുടെ അച്ഛനും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന്‍ ഹിരെമത്ത് കൊലപാതകം ലവ് ജിഹാദിന്‍റെ ഭാഗമാണെന്ന് നേഹയുടെ അച്ഛനും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന്‍ ഹിരെമത്തിന്റെ നിലപാടാണിപ്പോള്‍ സംസ്ഥാനസര്‍ക്കാരിനെപ്രതിക്കൂട്ടിലായിരിക്കുന്നത്.കര്‍ണാടകയിലെ ബി.വി.ബി കോളേജില്‍ ഒന്നാം വര്‍ഷ എം.സി.എ വിദ്യാര്‍ത്ഥിയായിരുന്നു നേഹ. ബി.സി.എ പഠിക്കുമ്പോള്‍ നേഹയുടെ സഹപാഠിയായിരുന്ന ഫയാസ് ഖൊഡുനായിക് നേഹയെ കോളേജ് കാംപസിൽ കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു..‘ഇത് ലൗ ജിഹാദല്ലെങ്കിൽ പിന്നെ എന്താണ്?’ നിരഞ്ജൻ ഹിരേമത്ത് ചോദിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഞാൻ വിവിധ കേസുകൾ കാണുന്നു, അവരുടെ ക്രൂരത വർദ്ധിക്കുന്നു. എന്തുകൊണ്ടാണ് യുവാക്കൾ വഴിതെറ്റുന്നത്? ഇത് പറയാൻ മടിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. കാരണം മകൾ നഷ്ടപ്പെട്ടതിന്റെ വേദന എനിക്കറിയാം. ഞാൻ ഇപ്പോൾ പല കേസുകളിലും കണ്ടിട്ടുണ്ട്, മാതാപിതാക്കൾക്ക് കുട്ടികളെ നഷ്ടപ്പെടുന്നത്. ഈ ‘ലൗ ജിഹാദ്’ വളരെയധികം പ്രചരിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു,” നിരഞ്ജൻ ഹിരേമത്ത് പറഞ്ഞു.