വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ഒരാഴ്ച, യാതൊരു വിവരവുമില്ല

കൊല്ലം: പിറവന്തൂരില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിയെ കാണാതായിട്ട് ഒരാഴ്ച ആയി.യാതൊരു വിവരവും ഇപ്പോഴുമില്ല.ദിവസങ്ങളായി നാട്ടിലും വനത്തിലും തിരച്ചില്‍ തുടരുകയാണെങ്കിലും ഇതുവരെയും കെണ്ടെത്താനായിട്ടില്ല.പിറവന്തൂര്‍ സ്വദേശിയായ രാഹുലിനെയാണ് കാണാതായത്.ഇത്രയും ദിവസമായിട്ടും യാതൊരു വിവരവുമില്ല.എന്നാല്‍ അന്വേഷണം തുടരുമെന്ന് വനംവകുപ്പും പോലീസും വ്യക്തമാക്കുന്നു.

പുതിയ വീടിന്റെ പണി നടക്കുന്നതിനാല്‍ വളപ്പില്‍ തന്നെ മൂന്ന് ഷെഡുകളിലായിട്ടാണ് രാഹുലും സഹോദരനും മാതാപിതാക്കളും ഉറങ്ങിയിരുന്നത്.മിക്ക ദിവസങ്ങളിലും രാത്രിയില്‍ രാഹുലിനൊപ്പം സുഹൃത്തുക്കളും ഉണ്ടാകും.19-ാം തീയതി രാത്രി 10 മണി വരെ 17കാരനായ രാഹുല്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു.കാട്ടാന ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടായിരുന്ന രാഹുലിന്റെ മൊബൈല്‍ ഫോണും കാണാനില്ല.പൊലീസും വനപാലകരും ഡോഗ് സ്‌ക്വാഡും നാട്ടുകാരും ചേര്‍ന്ന് വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തി.വനത്തിനുള്ളിലെ ചെടികളില്‍ കണ്ടെത്തിയ രക്തക്കറ ശാസ്ത്രീയ പരിശോധനയ്ക്കയച്ചു.