മാസങ്ങൾക്കുശേഷം കണ്ടുമുട്ടി അനുമോളും പപ്പിയും

വാനമ്പാടിയിലെ പത്മിനി എന്നുകേട്ടാൽ വീട്ടമ്മമാർക്ക് ആദ്യം ഒരു അരിശമൊക്കെ തോന്നുമെങ്കിലും കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയാണ് ഇപ്പോൾ സുചിത്ര നായർ.കേരളക്കരയെ കീഴടക്കി വാനമ്പാടി ജൈത്രയാത്ര തുടരുമ്പോൾ സുചിത്രയും കേരളത്തിന് പ്രിയങ്കരി തന്നെ.അഭിനയത്തിൽ മാത്രമല്ല നൃ ത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ഇന്ന് ആരാധകർ ഏറെയാണ്.

സീരിയലിൽ ക്രൂരയായ കഥാപാത്രമായിരുന്നെങ്കിലും വ്യക്തിജീവിതത്തിൽ താരം സിമ്പിളാണ്.ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തിയത്.തുടർന്ന് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി.പിന്നീട് സ്‌ക്രീനിൽ സജീവമാകുകയായിരുന്നു.വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബസീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത്.കല്യാണസൗഗന്ധികം സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്.

അതേസമയം വാനമ്പാടി താരങ്ങളായ സുചിത്രയുടെയും ഗൗരിയുടെയും പുതിയൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഏറെ നാളുകൾക്ക് ശേഷമായിരുന്നു ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. ഗൗരിയാണ് സുചിത്രയ്‌ക്കൊപ്പമുളള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കുമ്മ എന്നാണ് സുചിത്രയെ ഗൗരി വിളിക്കാറുളളത്. ദിവസങ്ങൾക്ക് മുൻപ് മിസ് യൂ കുമ്മ എന്ന ക്യാപ്ഷനിൽ ഗൗരി ചില ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെ സായ് കിരണും കമന്റുമായി എത്തി.