രാഷ്ട്രീയ നേതാക്കള്‍ നയിക്കുന്ന പ്രതിഷേധ സമരങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി. രാഷ്ട്രീയ നേതാക്കള്‍ നയിക്കുന്ന പ്രതിഷേധ സമരങ്ങളുടെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീംകോടതി. എന്നാല്‍ സമാനമായ പ്രതിഷേധം സാധാരണക്കാരനായ ഒരു പൗരന്‍ നടത്തിയാല്‍ എന്തായിരിക്കും ഫലം എന്നും കോടതി ചോദിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കോണ്‍ഗ്രസ് നേതാക്കളും 2022ല്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം.

അവര്‍ക്കെതിരായ ക്രിമിനല്‍ കേസ് ഒഴിവാക്കുമോ എന്നും. നിയമവശങ്ങള്‍ സൂക്ഷമമായി പരിശോധിക്കുകയാണെന്നും വ്യക്തമാക്കി കര്‍ണാടക സര്‍ക്കാരിനും പരാതിക്കാരനും കോടതി നോട്ടീസ് അയച്ചു. നിയമസംവിധാനത്തിന്റെ നിഷ്പക്ഷതയില്‍ ആശങ്ക പ്രകടിപ്പിച്ച കോടതി രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസുകളിലെ തീരുമാനങ്ങള്‍ കോടതി പരിശോധിക്കുകയാണെന്നും വ്യക്തമാക്കി.

അതേസമയം സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ 2022ലെ മന്ത്രിയായിരുന്ന കെഎസ് ഈശ്വരപ്പ അഴിമതി നടത്തിയെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.