വാളും ചിലമ്പും ചെമ്പട്ടും ഭഗവതിയ്ക്ക് സമര്‍പ്പിച്ച് സുരേഷ് ഗോപി

നടനും മുൻ എം.പിയുമായ സുരേഷ് ഗോപി കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കുടുംബാംഗങ്ങള്‍ ക്കൊപ്പമായിരുന്നു സുരേഷ് ഗോപി ദർശനത്തിനെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ ക്ഷേത്രത്തിലെത്തിയ സുരേഷ് ഗോപി ശത്രുസംഹാര പൂജയും വാളും ചിലമ്പും ചെമ്പട്ടും സമര്‍പ്പിച്ചു

തുടര്‍ന്ന് ക്ഷേത്രപാലകന് മുന്‍പില്‍ നാളികേരം ഉടച്ചു. ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. തൃശ്ശൂര്‍ പുരത്തിന്റെ ഭാഗമായി പാറമേയ്ക്കാവ് ആനച്ചമയപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സുരേഷ് ഗോപി നിര്‍വഹിക്കും. പാറമേയ്ക്കാവ് ദേവസ്വം ഭാരവാഹികളുടെ അഭ്യര്‍ഥന പ്രകാരമാണ് സുരേഷ് ഗോപി ഉദ്ഘാടനത്തിനെത്തുന്നത്..