വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഡോക്ടര്‍ അറസ്റ്റില്‍

കൊച്ചി ; വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ച ശേഷം വഞ്ചച്ചെന്ന യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ അസ്ഥിരോഗ വിദഗ്ധനായ എന്‍ ശ്രീഹരിയെയാണ് കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടറെ കോടതിയിലെത്തിച്ച്‌ റിമാന്‍ഡ് ചെയ്തു.

വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലേയും ചിറ്റൂര്‍ റോഡിലേയും ഫ്‌ളാറ്റുകളില്‍വെച്ച്‌ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും യുവതി പരാതിയില്‍ പറയുന്നു.