നിങ്ങൾ വോട്ട് തന്നാൽ കേരളത്തിൽ വമ്പിച്ച മാറ്റം- സുരേഷ് ഗോപി

നിങ്ങളുടെ സമ്മതിദാനാവകാശം ശരിയായ രീതിയിൽ രേഖപ്പെടുത്തിയാൽ കേരളത്തിൽ വമ്പിച്ച മാറ്റമുണ്ടാകുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ്​ഗോപി. ഒരു കാലാവസ്ഥയാണ് ഒരു ദുരവസ്ഥയാണ് കഴിഞ്ഞുപോയ രണ്ട് കക്ഷികളും പഞ്ചവത്സരങ്ങളിലും ഭരിച്ച് നാടിന് നല്കിയിരിക്കുന്നത്.

പിഎസ് സി വഴി പരീക്ഷ എഴുതി ജോലി ലഭിക്കാതെ സെക്രട്ടറിയേറ്റിന് മുന്നിൽ ഒരുപറ്റം യുവാക്കൾ നിരാഹാരം കിടക്കുന്നുണ്ടെങ്കിൽ നിങ്ങൾ അന്വേഷിക്കണം. കേരളം എന്ന സംസ്ഥാനത്ത് പോലീസിലായാലും മറ്റു സർക്കാരുദ്യോഗസ്ഥനായ പിൻവാതിൽ നിയമനം അതിലെ സ്വജനപക്ഷ പാതം, സ്വരാഷ്ട്രീയ പക്ഷപാതം ഇതൊക്കെ അധമമാണെങ്കിൽ അതിനെ ചോദ്യം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ വോട്ടവകാശം ശരിയായ രീതിയിൽ വിനിയോ​ഗിക്കുക.

നിങ്ങളുടെ മക്കൾക്കും ഒരു രാഷ്ട്രീയം ഇല്ലെങ്കിലും ഏതെങ്കിലും രാഷ്ട്രീയമുണ്ടെങ്കിലും ജീവിക്കേണ്ടത് അടിസ്ഥാനപരമായ ആവശ്യമാണ് അത്യാവശ്യമാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ഈ അധർമ്മത്തെ ആട്ടി പായിക്കേണ്ട് അത്യാവശ്യമാണ്. വളരെ പ്രസക്തമായ ഒരു തെരഞ്ഞെടുപ്പാണ് ഇത്. ഇതൊരു സൂചന അല്ല , കഠിനമായ ഒരു ശിക്ഷയായിട്ടാണ് നിങ്ങൾ നൽകണമെന്നും സുരേഷ്​ഗോപി പറഞ്ഞു.