മുഖ്യന്റെ നോർവെ യാത്ര ഉടായിപ്പ്, സത്യത്തിൽ ഈസ്റ്റേൺ നവാസിനെ പച്ചപിടിപ്പിക്കാൻ

മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനവുമായി ബന്ധപ്പെട്ട ആസൂത്രിതമായി പ്രചരിപ്പിച്ച വാർത്തയുടെ പിന്നിലെ തട്ടിപ്പു പൊളിച്ചടുക്കി രാഷ്ട്രീയ നിരീക്ഷകൻ സന്ദീപ് വാചസ്പതി രംഗത്ത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ യൂറോപ്പിന് പര്യടനവുമായി ബന്ധപ്പെട്ട് ഒരു വാർത്ത എല്ലാവരും കേൾക്കുകയുണ്ടായി.

‘കേരളത്തിലെ ഭക്ഷ്യസംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ നിക്ഷേപം തുടരുമെന്ന്, പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സിഇഒ ആറ്റ്‌ലെ വൈഡർ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകി. ഒരു ഭക്ഷ്യസംസ്കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുന്നതിന് ഒരു സംവിധാനം ഏർപ്പെടുത്താനും ഓർക്കലെ തീരുമാനിച്ചു എന്നായിരുന്നു ആ വാർത്ത’. ഇത് കേൾക്കുന്നവർ കരുതുക പിണറായി വിജയൻറെ മിടുക്കു കൊണ്ടാണ് ഇതൊക്കെ സംഭവിച്ചത് എന്നായിരിക്കും. എന്നാൽ സംഭവം അങ്ങനെ അല്ല, പിണറായിയുടെ ഈ അടവ് പൊളിച്ചടുക്കി രാഷ്ട്രീയ നിരീക്ഷകൻ സന്ദീപ് വാചസ്പതി രംഗത് എത്തിയിരിക്കുകയാണ്.

ഭക്ഷ്യസംസ്കരണ മേഖലയിൽ 150 കോടിയുടെ നിക്ഷേപം കേരളത്തിൽ നടത്താൻ നോർവെ സമ്മതിച്ചു എന്ന് മുഖ്യമന്ത്രിയുടെ സന്ദർശനത്തെ അധികരിച്ച് വാർത്തകൾ വന്നിരുന്നു. ഇതിന്റെ യാഥാർത്ഥ്യമാണ് പരിഹാസ രൂപേണ സന്ദീപ് വാചസ്പതി തുറന്നു കാട്ടുന്നത്.മലയാളിയായ നവാസ് മീരാന്റെ ഈസ്റ്റേൺ കമ്പനിയിൽ 2020 സെപ്തംബർ 5 ന് നോർവെ കമ്പനിയായ ഓർക്ക്ലെ ഫുഡ്സ് 2000 കോടി മുടക്കി ഓഹരി പങ്കാളിത്തം നേടിയതാണ്. ഇപ്പോൾ അവർ ഒരു 150 കോടി കൂടി മുടക്കി വിപുലീകരിക്കുന്നു. അവിടെ മുഖ്യമന്ത്രിക്കും കൂട്ടർക്കും എന്താണ് റോൾ എന്നാണ് സന്ദീപ് വാചസ്പതിയുടെ ചോദ്യം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിച്ചടുക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ : നമ്മുടെ കൊച്ചിയിലുള്ള നവാസിക്കാന്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവർ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോർവെ വരെ പോയി ചർച്ച നടത്തിയത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല. നവാസ് മീരാന്റെ ഈസ്റ്റേൺ കമ്പനിയിൽ 2020 സെപ്തംബർ 5 ന് നോർവെ കമ്പനിയായ ഓർക്ക്ലെ ഫുഡ്സ് 2000 കോടി മുടക്കി ഓഹരി പങ്കാളിത്തം നേടിയതാണ്.

ഇപ്പൊൾ അവർ ഒരു 150 കോടി കൂടി മുടക്കി വിപുലീകരിക്കുന്നു. അത്ര മാത്രം. അവിടെ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി വി. പി ജോയ്, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ.രാമചന്ദ്രൻ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, സർക്കാരിന്റെ ഡൽഹിയിലെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി, ഇന്ത്യൻ എംബസി കോൺസുലർ വെങ്കിടരാമൻ എന്നിവർക്ക് എന്തായിരുന്നു റോൾ എന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ നന്നായിരുന്നു. നാട്ടുകാരുടെ പൈസാ കളയാൻ ഓരോ ഉടായിപ്പുകൾ എന്നല്ലാതെ മറ്റെന്താണ്?

സ്വന്തം കമ്പനി അവർ വിപുലപ്പെടുത്തുന്നു അതാണിത്രയും വലിയ സംഭവം ആയി നോക്കി പിടിച്ചു ഇടതു പക്ഷ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നത് മത്സ്യ കയറ്റുമതിയിൽ മൂന്നാം സ്ഥാനത്തുള്ള കേരളത്തിലാണ് ഇന്ത്യയിലെ യൂറോപ്യൻ അംഗീകാരമുള്ള സീ ഫുഡ് കമ്പനികളുടെ 75 ശതമാനവുമുള്ളത്. നേന്ത്രക്കായ, മരച്ചീനി, ചക്ക തുടങ്ങിയവയുടെ ഉൽപ്പാദനത്തിലും കേരളം മുമ്പിലാണ്. ഈ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി ഭക്ഷ്യ സംസ്കരണ മേഖലക്ക് സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നൂറു കോടി രൂപയിലധികം നിക്ഷേപം നടത്തുന്നവർക്ക് പ്രത്യേക നോഡൽ ഓഫീസറെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായി ഓർക്കലെയുടെ തുടർ നിക്ഷേപത്തിന് ഹാൻഡ് ഹോൾഡ് സേവനം നൽകാൻ നോഡൽ ഓഫീസറെ ചുമതലപ്പെടുത്താമെന്ന് ആണ് മുഖ്യമന്ത്രി വിശദീകരിച്ചത്.