കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം, വലഞ്ഞ് രോഗികൾ

കോഴിക്കോട് : സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ​രോ​ഗികൾ. കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം രൂക്ഷമായിരിക്കുകയാണ്. സ്റ്റോക്ക് തീർന്നതിനെ തുടർന്ന് മെഡിക്കൽ കോളേജിനോട് ചേർന്നുള്ള ഫാർമസി അടച്ചിട്ട് ദിവസങ്ങളായി. ഡയാലിസിസ്, കാൻസർ അടക്കം രോ​ഗമുള്ളവരാണ് ദുരിതത്തിലായിരിക്കുന്നത്.

സ്വ​കാ​ര്യ ഫാ​ര്‍മ​സി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് നി​ര്‍ധ​ന​രോ​ഗി​ക​ള്‍. കു​ടി​ശ്ശി​ക തീ​ർ​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍ന്ന് ക​മ്പ​നി​ക​ള്‍ മ​രു​ന്ന് വി​ത​ര​ണം നി​ര്‍ത്തി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് വി​ത​ര​ണ​ക്കാ​ർ ക​ല​ക്ട​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ങ്കി​ലും മു​ക​ളി​ലേ​ക്ക് അ​റി​യി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് തി​രി​ച്ച​യ​ക്കു​ക​യാ​യി​രു​ന്നു.

ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, ഫ്ലൂയിഡുകൾ എന്നിവ വാങ്ങിയ ഇനത്തിലാണ് എട്ട് മാസമായി പണം നൽകാതെ സർക്കാർ വിതരണക്കാരെ വലയ്‌ക്കുന്നത്. നിരവധി രോ​ഗികളാണ് സർക്കാരിന്റെ ക്രൂരതയ്‌ക്ക് ഇരയാകുന്നത്. എട്ട് മാസത്തെ പണം കുടിശ്ശിക ആയതിനെ തുടർന്ന് വിതരണക്കാർ മരുന്ന് വിതരണം നിർത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കുടിശിക ലഭിക്കും വരെ ഇത്തരത്തിൽ മുന്നോട്ട് പോകാനാണ് വിതരണക്കാരുടെ നിലപാട്.