അവർ നിങ്ങളെ വെടിവച്ചുകൊല്ലും, നെതന്യാഹുവിനെ ഭീഷണിപ്പെടുത്തി തുർക്കിയിലെ വിദ്യാഭ്യാസമന്ത്രി

ഇസ്രയേലിനെതിരായ ഹമാസ് ഭീകരാക്രമണത്തിന് ശേഷം ഗാസ മുനമ്പിൽ ഹമാസിനെതിരെ ഇസ്രായേൽ വൻ പ്രതികാര നടപടി ആരംഭിച്ചപ്പോൾ, നിരവധി മുസ്ലീം രാജ്യങ്ങൾ ഹമാസിന് പിന്തുണ അറിയിച്ചു. ഹമാസ് തന്നെ കൊല്ലുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭീഷണിപ്പെടുത്തി തുർക്കി വിദ്യാഭ്യാസ ഉപമന്ത്രി നസീഫ് യിൽമാസ്.

തുർക്കി ദേശീയ വിദ്യാഭ്യാസ ഉപമന്ത്രി നാസിഫ് യിൽമാസ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കുമെന്ന് എക്‌സ് (ട്വിറ്റർ) യിൽ ഭീഷണിപ്പെടുത്തി. ഹമാസ് ഭീകരരെ പരാമർശിച്ച് അദ്ദേഹം എഴുതി, “ഒരു ദിവസം അവർ നിങ്ങളെയും വെടിവച്ചുകൊല്ലും. നീ മരിക്കും.” അടുത്തിടെ ജൂത രാഷ്ട്രത്തിന് നേരെയുണ്ടായ ഭീകരമായ ആക്രമണത്തിന് ഇസ്രായേലിന്റെ സൈനിക തിരിച്ചടി ചിത്രീകരിക്കുന്ന നെതന്യാഹു അപ്‌ലോഡ് ചെയ്ത പോസ്റ്റിന് പ്രതികരണമായാണ് നാസിഫ് യിൽമാസ് ഇത് പോസ്റ്റ് ചെയ്തത്.

‘എല്ലാ ശക്തിയോടെയും തുടരുക’ എന്ന അടിക്കുറിപ്പോടെ ഇസ്രായേൽ സൈന്യം ഗാസയിലെ ഹമാസ് സൈറ്റുകളിൽ ബോംബാക്രമണം നടത്തുന്ന വീഡിയോ നെതന്യാഹു പോസ്റ്റ് ചെയ്തു പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ തുർക്കി മന്ത്രി ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ആഴ്ചയാണ് ആയിരത്തിലധികം ഹമാസ് ഭീകരര്‍ ഇസ്രായേലിലേക്ക് നുഴഞ്ഞു കയറിയ ശേഷം ആക്രമണം ആരംഭിച്ചത്. നൂറുകണക്കിന് ആളുകളെയാണ് ഭീകരർ ബന്ദികളാക്കിയത്. പിന്നാലെ ഇസ്രായേൽ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഹമാസിനെ പൂർണമായി തകർക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘ഹമാസ് ഭീകരർ യുവതികളെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയാണ്. തലയിൽ വെടിയേറ്റു കിടക്കുന്ന ആൺകുട്ടികളേയും പെൺകുട്ടികളേയും ഞങ്ങൾ കണ്ടു. സ്ത്രീകളേയും പുരുഷന്മാരയേും അവർ ജീവനോടെ കത്തിക്കുകയാണ്. ശിരച്ഛേദം ചെയ്യപ്പെട്ട സൈനികരും ഹമാസിന്റെ ക്രൂരതകളെയാണ് ലോകത്തിന് മുന്നിൽ കാണിക്കുന്നത്. അതുകൊണ്ട് ഓരോ ഭീകരനേയും അടിവേരോടെ തന്നെ പിഴുതു കളയുമെന്നും” നെതന്യാഹു പറഞ്ഞു.