പലസ്തീനിനെതിരായ നീക്കം യുദ്ധ കുറ്റകൃത്യം, അവസാനിപ്പിക്കണം, സൗദി ഇറാൻ ചർച്ച

സൗദിയും ഇറാനും തമ്മിൽ ഇസ്രായേൽ ഹമാസ് യുദ്ധം ചർച്ച ചെയ്തു.7കൊല്ലമായി പിണങ്ങി നിന്ന ശത്രുക്കൾ ഇതാദ്യമായി ഒന്നിച്ചിരുന്നു.പലസ്തീനിൽ ഇസ്രായേൽ ചെയ്യുന്നത് യുദ്ധ കുറ്റകൃത്യം എന്ന് ഇരു രാജ്യങ്ങലും. ഇത് അവസാനിപ്പിക്കണം എന്നും ആവശ്യപ്പെട്ടു. ചർച്ചക്ക് മധ്യസ്ഥത വഹിച്ചത് ചൈന.

സാധ്യതകൾ നേരത്തേ മണത്ത് അമേരിക്ക

ഇസ്രായേലിനെതിരെ അറബ് രാജ്യങ്ങളുടെ നീക്കം ഉണ്ടാകും എന്ന് നേരത്തേ മനസിലാക്കിയത് അമേരിക്ക ആയിരുന്നു. അതിനു അമേരിക്ക തന്നെ ഇറാനു ചുറ്റും മഹാ പ്രതിരോധം തീർത്തിരിക്കുകയാണ്‌. ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെതിരേ ഏത് രാജ്യം നീങ്ങിയാലും അമേരിക്കയുടെ ശത്രുക്കൾ ആയി കണക്കാക്കും എന്ന് അമേരിക്ക ആദ്യമേ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിനു നാറ്റോ സഖ്യത്തിന്റെ പിന്തുണയും ഉണ്ട്.

ഭീകരർ ആദ്യം ആക്രമണം നടത്തിയത് ഇസ്രായേലിലേക്കാണ്‌ എന്നതും അതിനു അവർ ഗാസയേ ഉപയോഗിച്ചു എന്നുമാണ്‌ നാറ്റോ രാജ്യങ്ങൾ കണക്കാക്കുന്നത്. അതിനാൽ തന്നെ ഭീകര ആക്രമണങ്ങളുടെ ഭാഗമായി പ്രത്യാക്രമണം ഉചിതവും ഇസ്രായേലിന്റെ അവകാശവും എന്നും കണക്കാക്കുന്നു. ഇനി ഒരു ഭീകരാക്രമണം അത് കാശ്മീരിൽ പാക്കിസ്ഥാൻ നടത്തിയാൽ പോലും ഇന്ത്യക്ക് ഇത്തരം രീതിയിൽ പാക്കിസ്ഥാൻ ആക്രമിക്കാമെന്ന് സൂചനയും ഉദാഹരണവും കൂടിയാവുകയാണ്‌ നിലവിലെ നടപടികൾ

അറബ് രാജ്യങ്ങൾ ഒന്നിക്കുന്നു

പലസ്തീൻ ജനതയ്ക്കായി അറബ് രാജ്യങ്ങൾ ഒന്നിക്കുന്നു. പരസ്പരം വൻ ശത്രുക്കൾ ആയ ഇറാനും സൗദിയും നടത്തിയ ചർച്ചകൾ ഇത് വ്യക്തമാക്കുന്നു.ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ബുധനാഴ്ച പലസ്തീൻ-ഇസ്രായേൽ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്തു. സൗദിയും ഇറാനും ഇനി മുതൽ കൂടുതൽ ചർച്ചകൾ നടത്തുമെന്ന് ടെഹ്‌റാൻ.ടെഹ്‌റാനും റിയാദും തമ്മിൽ ചൈന ഇടനിലക്കാരായ കരാറിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ടെലിഫോൺ സംഭാഷണം കൂടിയായിരുന്നു.ഫലസ്തീനെതിരെയുള്ള യുദ്ധക്കുറ്റങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് റയ്‌സിയും സൗദി കിരീടാവകാശിയും ചർച്ച ചെയ്തതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ പറഞ്ഞു.

സൗദി കിരീടാവകാശി, “നിലവിലുള്ള യുദ്ധം തടയാൻ എല്ലാ അന്താരാഷ്ട്ര, പ്രാദേശിക പാർട്ടികളുമായും ആശയവിനിമയം നടത്താൻ തീരുമാനിച്ചു.സാധ്യമായ എല്ലാ ശ്രമങ്ങളും രാജ്യം നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ചു,” സൗദി സ്റ്റേറ്റ് വാർത്താ ഏജൻസി എസ്പിഎ പറഞ്ഞു.ഏഴ് വർഷത്തെ ശത്രുതയ്ക്ക് ശേഷം ആണ്‌ ഇതാദ്യമായി സൗദിയും ഇറാനും ഒന്നിച്ച് ചർച്ചയിൽ ഇരിക്കുന്നത്.ചർച്ച ചെയ്ത കരാർ പ്രകാരം സൗദി അറേബ്യയും ഇറാനും മാർച്ചിൽ ബന്ധം പുനരാരംഭിക്കാൻ സമ്മതിച്ചു.