തുർക്കിയിൽ അടിയന്തരാവസ്ഥയ്ക്ക് പരിസമാപ്തി

തുർക്കിയിൽ അടിയന്തരാവസ്ഥയ്ക്ക് പരിസമാപ്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ അടിയന്തരാവസ്ഥ പിൻവലിക്കും.

പട്ടാള അട്ടിമറി ശ്രമത്തെത്തുടർന്ന് രണ്ടു വര്ഷം നീണ്ടുനിന്ന അടിയന്തിരാവസ്ഥയ്ക്ക് തുർക്കിയിൽ പരിസമാപ്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ അടിയന്തരാവസ്ഥ പിൻവലിക്കുമെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യബ് എര്‍ദോഗന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. 2016 ജൂലൈ 15നാണ് റജബ് ത്വയ്യബ് എർദോഗനെതിരെ വിഫലമായ സൈനിക അട്ടിമറി നടക്കുന്നത്. . 250 ലധികം പേരുടെ ജീവൻ കവർന്ന സൈനിക ശ്രമം തകർത്തത്തിനു ശേഷമാണു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. സൈനിക അട്ടിമറി ശ്രമത്തില്‍ പങ്കാളികളായ ഭീകര സംഘടനയുടെ എല്ലാ അംഗങ്ങളെയും ഇല്ലാതാക്കാനാണ് അടിയന്തിരാവസ്ഥയെന്നാണ് അങ്കാറയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടത്തിയ തല്‍സമയ പ്രഭാഷണത്തില്‍ പ്രസിഡന്റ് റജബ് ഉര്‍ദുഗാന്‍ അറിയിച്ചത്. . രാജ്യം അഭിമുഖീകരിക്കുന്ന ഭീകരവാദ ഭീഷണി ചെറുക്കാനുള്ള അടിയന്തിര നടപടികള്‍ കൈക്കൊള്ളുകയാണ് അടിയന്തിരാവസ്ഥാ പ്രഖ്യാപന ലക്ഷ്യമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അടിയന്തിരാവസ്ഥ നിലവില്‍ വന്നതോടെ എല്ലാ അധികാരങ്ങളും പ്രസിഡന്റില്‍ കേന്ദ്രീകരിക്കപ്പെടുകയായിരുന്നു. മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ്സുരക്ഷാ ഉദ്യോഗസഥര്‍ക്ക് ആരെയും പിടികൂടാനും എവിടെയും തിരച്ചില്‍ നടത്താനുമുള്ള അധികാരവും നിലനിന്നിരുന്നു. ഇതിൽ നിന്നെല്ലാം ഉള്ളമുക്തി കൂടിയാണ് തുർക്കി ജനതയ്ക്ക് ലഭിച്ചിരിക്കുന്നത്.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

 

https://youtu.be/HogXvfWQWKI