കാഞ്ഞങ്ങാട് കാര്‍ റോഡിലെ കുഴിയിലേക്ക് മറഞ്ഞ രണ്ട് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

കാസര്‍കോട്. കാഞ്ഞങ്ങാട് റോഡിലെ കുഴിയിലേക്ക് കാര്‍ മറഞ്ഞ് രണ്ട് പേര്‍ മരിച്ചു. പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ ദേശിയപാത നിര്‍മാണത്തിനെടുത്ത കുഴിയിലേക്കാണ് കാര്‍ മറഞ്ഞത്.

അപകടത്തില്‍ തായന്നൂര്‍ സ്വദേശികളായ രാജേഷ്, രഘുനാഥ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരപരിക്കേറ്റു.

അപകടം നടന്നത് ഞായറാഴ്ച പുലര്‍ച്ചെയാണ്. അപകടത്തില്‍ പെട്ടവര്‍ തെയ്യംകെട്ട് കണ്ട് മടങ്ങുകയായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്.