ക​ര്‍​ഷ​ക​രെ ഭ​യ​പ്പെ​ടു​ത്താ​ന്‍ നോ​ക്ക​രു​ത്: ബി​ജെ​പി​ക്കെ​തി​രേ തു​റ​ന്ന​ പോ​രു​മാ​യി വ​രു​ണ്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി​ക്കെ​തി​രെ പോ​ര്‍​മു​ഖം തു​റ​ന്ന് വ​രു​ണ്‍ ഗാ​ന്ധി എം​പി. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി എ.​ബി. വാ​ജ്‌​പേ​യ് ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ പ്ര​സം​ഗി​ക്കു​ന്ന പ​ഴ​യ വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ചാ​ണ് വ​രു​ണ്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

വ​ലി​യ മ​ന​സു​ള്ള ഒ​രു നേ​താ​വി​ന്‍റെ വി​വേ​ക​പൂ​ര്‍​ണ​മാ​യ വാ​ക്കു​ക​ള്‍ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് വ​രു​ണ്‍ വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. 1980-ല്‍ ​ക​ര്‍​ഷ​ക​രെ അ​ടി​ച്ച​മ​ര്‍​ത്തു​ന്നെ​ന്നാ​രോ​പി​ച്ച്‌ അ​ന്ന​ത്തെ ഇ​ന്ദി​രാ​ഗാ​ന്ധി സ​ര്‍​ക്കാ​രി​ന് വാ​ജ്‌​പേ​യി മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​താ​ണ് വീ​ഡി​യോ​യാണ് പുറത്തുവിട്ടത്.

“ക​ര്‍​ഷ​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ സ​ര്‍​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ക​യാ​ണ്. ഞ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്ക​രു​ത്.. ക​ര്‍​ഷ​ക​ര്‍ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല. ക​ര്‍​ഷ​ക പ്ര​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.

അ​വ​രു​ടെ യ​ഥാ​ര്‍​ഥ ആ​വ​ശ്യ​ങ്ങ​ളെ ഞ​ങ്ങ​ള്‍ പി​ന്തു​ണ​ക്കു​ന്നു, സ​ര്‍​ക്കാ​ര്‍ ഞ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്താ​നോ നി​യ​മ​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്യാ​നോ അ​ല്ലെ​ങ്കി​ല്‍ ക​ര്‍​ഷ​ക​രു​ടെ സ​മാ​ധാ​ന​പ​ര​മാ​യ പ്ര​സ്ഥാ​ന​ത്തെ അ​വ​ഗ​ണി​ക്കാ​നോ ശ്ര​മി​ക്കു​ക​യാ​ണെ​ങ്കി​ല്‍, ഞ​ങ്ങ​ളും അ​വ​രു​ടെ (ക​ര്‍​ഷ​ക​രു​ടെ) മു​ന്നേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​കും’- പ്ര​സം​ഗ​ത്തി​ല്‍ വാ​ജ്‌​പേ​യ് പ​റ​യു​ന്നു.