ഇഡിയുടെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്താന്‍ നിയമസഭാ സമിതിക്ക് അധികാരമില്ലെന്ന് വിഡി സതീശന്‍

പ്രിവിലേജസ്, എത്തിക്‌സ് എന്നിവ സംബന്ധിച്ച് നിയമസഭാ സമിതി ഇഡി ഉദ്യോഗസ്ഥന് വിശദീകരണം ചോദിച്ച് നോട്ടീസ് നല്‍കിയത് തന്നെ വിസ്മയിപ്പിച്ചുവെന്ന് വിഡി സതീശന്‍ എംഎല്‍എ. ഇക്കാര്യത്തില്‍ നിയസഭാ കമ്മറ്റിക്ക് ഇല്ലാത്ത അധികാരമാണ് ഉപയോഗിച്ചിരിക്കുന്നത്. നിയമസഭയും ഈ കേസിന്റെ അന്വേഷണവും തമ്മില്‍ ഒരു ബന്ധവുമില്ല. വാദത്തിന് വേണ്ടി, നിയമസഭക്ക് നല്‍കിയ ഉറപ്പുകളാണ് വിഷയമെങ്കില്‍ തന്നെ അത് അന്വേഷിക്കേണ്ടത് ഉറപ്പുകള്‍ സംബന്ധിച്ച നിയമസഭാ സമിതിയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന ലൈഫ് മിഷനിലെ കോഴയെ സംബന്ധിച്ചും അതിലെ കളളപ്പണ ഇടപാടിനെപ്പറ്റിയുമാണ് ഇഡി അന്വേഷിക്കുന്നത്. അത് അവരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണമാണ്. അതിനെ തടസ്സപ്പെടുത്താന്‍ നിയമസഭാ സമിതിക്ക് അധികാരമില്ല. ലൈഫ്മിഷന്‍ കോഴയെക്കുറിച്ച് ആദ്യം അന്വേഷണം പ്രഖ്യാപിച്ചതും ഫയലുകള്‍ കൊണ്ടുപോയതും വിജിലന്‍സാണ്. എന്തുകൊണ്ടാണ് നിയമസഭാ സമിതി വിജിലന്‍സ് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാത്തതെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.

ലൈഫ് മിഷന്റെ വീടുകള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാമെന്ന് മുഖ്യമന്ത്രി നിയമസഭക്ക് ഉറപ്പു നല്‍കിയിട്ടുള്ളതു കൊണ്ട് ഇഡി അന്വേഷിക്കുന്നത് നിയമസഭയുടെ പ്രിവിലേജിനെ ബാധിക്കുന്നതാണെന്ന വാദം യുക്തിരഹിതവും ജനങ്ങളുടെ മുന്നില്‍ നിയമസഭയെ പരിഹാസപാത്രമാക്കുന്നതുമാണ്
അന്വേഷണങ്ങളും രാഷ്ട്രീയ പോരാട്ടങ്ങളും നടക്കട്ടെ. ദയവു ചെയ്ത് നിയമസഭയെയും സഭാസമിതികളെയും ഇത്തരം കാര്യങ്ങളിലേക്ക് വലിച്ചിഴച്ച് അപഹാസ്യമാക്കരുതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിഡി സതീശന്‍ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രവിലേജസ്, എത്തിക്സ് എന്നിവ സംബന്ധിച്ച നിയമസഭാ സമിതി ഇഡി ഉദ്യോഗസ്ഥന് വിശദീകരണം ചോദിച്ച് നോട്ടീസ് നൽകിയത് എന്നെ വിസ്മയിപ്പിച്ചു.
1. ഇക്കാര്യത്തിൽ നിയസഭാ കമ്മറ്റിക്ക് ഇല്ലാത്ത അധികാരമാണ് ഉപയോഗിച്ചിരിക്കുന്നത്.
2. നിയമസഭയും ഈ കേസിന്റെ അന്വേഷണവും തമ്മിൽ ഒരു ബന്ധവുമില്ല. വാദത്തിന് വേണ്ടി , നിയമസഭക്ക് നൽകിയ ഉറപ്പുകളാണ് വിഷയമെങ്കിൽ തന്നെ അത് അന്വേഷിക്കേണ്ടത് ഉറപ്പുകൾ സംബന്ധിച്ച നിയമസഭാ സമിതിയാണ്.
3. സർക്കാർ തന്നെ സമ്മതിക്കുന്ന ലൈഫ് മിഷനിലെ കോഴയെ സംബന്ധിച്ചും അതിലെ കളളപ്പണ ഇടപാടിനെപ്പറ്റിയുമാണ് ഇഡി അന്വേഷിക്കുന്നത്. അത് അവരുടെ ഔദ്യോഗിക കൃത്യനിർവ്വഹണമാണ്. അതിനെ തടസ്സപ്പെടുത്താൻ നിയമസഭാ സമിതിക്ക് അധികാരമില്ല.
4. ലൈഫ്മിഷൻ കോഴയെക്കുറിച്ച് ആദ്യം അന്വേഷണം പ്രഖ്യാപിച്ചതും ഫയലുകൾ കൊണ്ടുപോയതും വിജിലൻസാണ്. എന്തുകൊണ്ടാണ് നിയമസഭാ സമിതി വിജിലൻസ് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കാത്തത്?
5. ഇതാണ് സമീപനമെങ്കിൽ ഒരു അന്വേഷണ ഏജൻസിക്കും കേരളത്തിൽ ഒരു കുറ്റകൃത്യത്തെക്കുറിച്ചും അന്വേഷിക്കാൻ കഴിയില്ല.
6.വിചിത്രവും അധികാരപരിധിക്ക് പുറത്തുള്ളതുമായ ഒരു തീരുമാനമാണിത്.
7. ലൈഫ് മിഷന്റെ വീടുകൾ മുഴുവൻ പൂർത്തിയാക്കാമെന്ന് മുഖ്യമന്ത്രി നിയമസഭക്ക് ഉറപ്പു നൽകിയിട്ടുള്ളതു കൊണ്ട് ഇഡി അന്വേഷിക്കുന്നത് നിയമസഭയുടെ പ്രിവിലേജിനെ ബാധിക്കുന്നതാണെന്ന വാദം യുക്തിരഹിതവും ജനങ്ങളുടെ മുന്നിൽ നിയമസഭയെ പരിഹാസപാത്രമാക്കുന്നതുമാണ്
അന്വേഷണങ്ങളും രാഷ്ട്രീയ പോരാട്ടങ്ങളും നടക്കട്ടെ. ദയവു ചെയ്ത് നിയമസഭയെയും സഭാസമിതികളെയും ഇത്തരം കാര്യങ്ങളിലേക്ക് വലിച്ചിഴച്ച് അപഹാസ്യമാക്കരുത്.