മാസപ്പടി കേസിൽ വീണാ വിജയൻ പെടുമെന്നുറപ്പായി, മകളെ രക്ഷിക്കാൻ പിണറായി കുറേ വിയർക്കും

മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയനെതിരായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണം ഉടൻ ആരംഭിക്കുമെന്ന് സൂചന. ഉടൻ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. ഏറ്റവും ഗൗരവതരമുള്ള ഒരു സാമ്പത്തിക ഇടപാടാണ് സിഎംആർഎല്ലും വീണ വിജയൻറെ കമ്പനിയുമായ എക്സലോജിക്ക് സൊല്യൂഷന്സും തമ്മിൽ നടന്നിട്ടുള്ളതെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് രാജ്യത്ത് തന്നെ ഏറ്റവും ഗൗരവമുള്ള ഒരു സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ഈ വിഷയത്തിൽ ഇടപെടുന്നത്.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ സാമ്പത്തിക  ഇടപാടുകൾ സംബന്ധിച്ചുള്ള വിശദമായ അന്വേഷണമാണ് ഈ കേസിലൂടെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറെ കമ്പനിയായ എക്‌സലോജിക് സൊല്യൂഷൻസ് കമ്പനിക്കും വീണ വിജയനും സി എംആർഎൽ കമ്പനി ഒരുകോടി 72 ലക്ഷം രൂപ പാരിതോഷികമായി നൽകുന്നു. സേവനത്തിനുള്ള പ്രതിഫലമാണെന്ന് വീണാ വിജയൻ പറയുന്നു. എന്നാൽ വിശദമായ അന്വേഷണത്തിൽ ഒരു സേവനവും സി എം ആർഎൽ എന്ന കമ്പനിക്ക് വേണ്ടി എക്സാലോജിക് സൊല്യൂഷൻസോ വീണാ വിജയനോ ചെയ്തിട്ടില്ല എന്ന് പിന്നീട് തെളിയുകയാണ് ചെയ്തത്.

നിരവധി രേഖകൾ ആ കമ്പനിയുടെ മറ്റ് പ്രതിനിധികളും സമർപ്പിച്ചിരുന്നു. ഈ രേഖകൾ ഒക്കെ തന്നെ കെട്ടിച്ചമച്ചതാണ് ഒരു വിധത്തിലും സാധൂകരിക്കാവുന്ന രേഖകൾ ആയിരുന്നില്ല അന്ന് രജിസ്റ്റർ ഓഫ് കമ്പനീസ് കൈമാറിയത് . കഴിഞ്ഞ രണ്ടു വർഷക്കാലമായി ഒരുവിധം പ്രവർത്തനവും നടത്താത്ത കമ്പനികൾക്കാണ് അടച്ചുപൂട്ടലിന് അനുമതിയുള്ളത്. അല്ലെങ്കിൽ അപേക്ഷ സമർപ്പിക്കാൻ തന്നെ അനുവാദം ഉള്ളത് എന്നാൽ ഏറ്റവും കൂടുതൽ ഏഴ് മാസങ്ങൾക്ക് മുൻപ് ഇടപാട് നടത്തിയ ഒരു കമ്പനിയാണ് പെട്ടെന്ന് അടച്ചു പൂട്ടാൻ ഉള്ള അപേക്ഷ നൽകിയത് അവസാനത്തെ ഏഴുമാസത്തെ ഇടപാടുകൾ സംബന്ധിച്ച് പൂർണമായും മറച്ചുവച്ചു. ഒരുതരത്തിലുള്ള ബാധ്യതയും സർക്കാരിനെ നൽകാനില്ലാത്ത കമ്പനികൾക്കു മാത്രമേ അടച്ചുപൂട്ടൽ അപേക്ഷ പോലും നൽകാൻ കഴിയൂ. ഗുരുതരമായ കുറ്റകൃത്യമാണ് വീണാ വിജയൻ ചെയ്തത്. വ്യാജരേഖ ചമച്ചു വ്യാജ രേഖകൾ ചമച്ചുകൊണ്ട് സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു സർക്കാരിനെ പറ്റിച്ചു.