കരുവന്നൂര്‍ പുഴയില്‍ ചാടിയ ആയുര്‍വേദ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍. കരുവന്നൂര്‍ പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ അശ്വനി ആശുപത്രിക്ക് സമീപം താമസിക്കുന്ന കരോട്ട് വീട്ടില്‍ ട്രൈസി വര്‍ഗീസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആയുര്‍വേദ ഡോക്ടറാണ് മരിച്ച ട്രൈസി.

ട്രൈസി കരുവന്നൂര്‍ പാലത്തിലൂടെ നടന്ന് മധ്യഭാഗത്ത് എത്തിയപ്പോള്‍ പുഴയിലേക്ക് ചാടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.