റഷ്യയുടെ ഏത് ഭാഗവും അക്രമിക്കും, ഞങ്ങൾ ഉക്രയിൻ അതിർത്തി കടന്ന് റഷ്യയിലെത്തി

റഷ്യൻ ഭരണകൂടത്തിനെതിരെയും പുടിനും റഷ്യൻ പ്രതിരോധ മന്ത്രിക്കും എതിരേ കലാപകാരികൾ. റഷ്യയുടെ ഏത് ഭാഗത്തും ആക്രമണം നടത്താനുള്ള ശേഷി ഞങ്ങൾക്ക് ഉണ്ട് എന്നും ഞങ്ങൾ ഉക്രയിൻ അതിർത്തി കടന്ന് റഷ്യയിൽ എത്തി എന്നും വാഗ്നർ സ്വകാര്യ സൈനിക ഗ്രൂപ്പിന്റെ മുന്നറിയിപ്പ്.വാഗ്നർ സ്വകാര്യ സൈനിക തലവൻ ഇപ്പോൾ റഷ്യൻ ഭരനകൂടത്തേ വെല്ലുവിളിച്ചിരിക്കുകയാണ്‌. ക്രെംലിൻ ഭീഷണിയെ എത്ര ഗൗരവത്തോടെയാണ് കാണുന്നത് എന്നതിന്റെ സൂചനയായി, മോസ്കോയിലും തെക്കൻ മേഖലയിലെ റഷ്യൻ സൈനിക ആസ്ഥാനവും ഉക്രെയ്നിലെ പോരാട്ടത്തിന് മേൽനോട്ടം വഹിക്കുന്ന റോസ്തോവ്-ഓൺ-ഡോണിലും സുരക്ഷ വർദ്ധിപ്പിച്ചു.യെവ്ഗെനി പ്രിഗോസിൻ എന്ന റഷ്യൻ ധനികൻ, പുട്ടിന്റെ ഷെഫ് എന്നായിരുന്നു മുൻപ് അറിയപ്പെട്ടിരുന്നത്. സൈനിക കലാപത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് റഷ്യയുടെ പലഭാഗങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഒരു പ്രത്യാക്രമണത്തിന്‌ ഇപ്പോൾ റഷ്യൻ സൈന്യവും ഒരുങ്ങുകയാണ്‌. റഷ്യയിലെ വിമത സൈന്യവും ജനങ്ങളും പുതിയ നീക്കത്തിൽ വാഗ്നർ സ്വകാര്യ സൈന്യത്തിനൊപ്പം ഉണ്ട്. റഷ്യയിൽ പുടിനെതിരായ ജന വിഭാഗം ഈ സൈന്യത്തിനു പിന്തുണ നല്കുന്നു.ശനിയാഴ്ച പുലർച്ചെ തന്റെ സൈന്യം ഉക്രെയ്നിൽ നിന്ന് റഷ്യയിലേക്ക് കടന്നതായും റോസ്തോവിൽ എത്തിയതായും ഇതിന്റെ തലവൻ പ്രിഗോജിൻ അവകാശപ്പെട്ടു,ചെക്ക് പോയിന്റുകളിൽ നിന്ന് തങ്ങൾക്ക് എതിർപ്പൊന്നും നേരിടേണ്ടി വന്നില്ലെന്നും തന്റെ സേന റഷ്യയിലെ ജനങ്ങൾക്കെതിരെയല്ല ഭരണകൂടത്തിനെതിരെ ആണെന്നും തലവൻ വ്യക്തമാക്കി.ഷ്യൻ പ്രതിരോധ മന്ത്രാലയത്തിനെതിരെ ആരോപണം ഉന്നയിച്ച പ്രിഗോസിൻ തിരിച്ചടിക്കുമെന്ന് പ്രതിജ്ഞയും എടുത്തു. തങ്ങളുടെ സായുധസംഘത്തിനെതിരെ മിസൈൽ ആക്രമണം റഷ്യൻ സൈന്യം നടത്തിയെന്നും തിരിച്ചടിക്കുമെന്നായിരുന്നു പ്രിഗോസിന്റെ പ്രതിജ്ഞ.

ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിൽ വാഗ്നർ സേന നിർണായക പങ്ക് വഹിച്ചിരുന്നു.റഷ്യയെ തുരത്തുന്നതിൽ വലിയ വിജയം ഉണ്ടാക്കി നല്കി.ഏറ്റവും രക്തരൂക്ഷിതമായതും ദൈർഘ്യമേറിയതുമായ യുദ്ധങ്ങൾ നടന്ന നഗരമായ ബഖ്മുത്ത് പിടിച്ചെടുക്കുന്നതിൽ വിജയിച്ചു. സായുധ കലാപത്തിൽ തന്റെ സൈന്യം റഷ്യക്കെതിരെ വിജയിക്കും എന്ന് പ്രിഗോജിൻ പറഞ്ഞു, ചെറുത്തുനിൽപ്പ് നടത്തരുതെന്ന് റഷ്യൻ സൈന്യത്തോട് അഭ്യർത്ഥിച്ചു. “ഇതൊരു സൈനിക അട്ടിമറിയല്ല, നീതിയുടെ ഘോഷയാത്രയാണ്,” പ്രിഗോജിൻ പ്രഖ്യാപിച്ചു.