ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മയെ തേച്ചൊട്ടിച്ച് കാമുകൻ

ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മയെ കാമുകനും ഉപേക്ഷിച്ചു. പന്ത്രണ്ടും, ഏഴും വയസുള്ള കുട്ടികളെയും ഉപേക്ഷിച്ചാണ് കാമുകനൊപ്പം പോയത്. തൊളിക്കോട് പുളിമൂട് സ്വദേശിയാണ് കാമുകനൊപ്പം കഴിഞ്ഞമാസം 14ന് നാടുവിട്ടത്. യുവതിയുടെ ഭർത്താവ് വിതുര പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും കൊല്ലത്ത് ഒരു കോളനിയിൽ താമസിക്കുന്നതായി കണ്ടെത്തി.

പൊലീസ് കൊല്ലത്തെത്തിയപ്പോൾ ഇരുവരും അവിടെ നിന്ന് മുങ്ങി. തുടർന്ന് വീണ്ടും നടത്തിയ അന്വേഷണത്തിൽ കൊല്ലം തലച്ചിറ എന്ന സ്ഥലത്ത് ഇരുവരുമുള്ളതായി വിവരം ലഭിച്ചു. പൊലീസ് അവിടെയെത്തിയപ്പോൾ കാമുകൻ യുവതിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. യുവതിയെ പൊലീസ് പിടികൂടുകയും ബാലനീതിവകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.