ജീവിത ചിലവിന് വഴിയില്‍ കാറ് കഴുകുന്നു, വന്ദനത്തിലെ ഗാഥയുടെ അവസ്ഥ

മലയളികള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയാണ് ശ്രീനിവാസന്‍. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തുടക്കം. ഇപ്പോള്‍ വന്ദനം സിനിമയിലെ നായികാ ഗിരിജയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖയത്തിലാണ് ഗിരിജയെ കുറിച്ച് ശ്രീനിവാസന്‍ തുറന്ന് പറഞ്ഞത്.

‘വന്ദനത്തിലെ ഗാഥ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗിരിജ ഷെറ്റര്‍ എന്ന പെണ്‍കുട്ടിയാണ്. ഗിരിജയുടെ അച്ഛന്‍ ആന്ധ്രപ്രദേശുകാരനാണ്. അമ്മ വിദേശിയാണ്. ഇവര്‍ കുടുംബത്തോടെ ഇംഗ്ലണ്ടിലാണ് താമസം. ഒരിക്കല്‍ പ്രിയദര്‍ശന്‍ ഇംഗ്ലണ്ടില്‍ പോയപ്പോള്‍ ഗിരിജയുടെ വീട്ടില്‍ പോയിരുന്നു. അച്ഛന്‍ കോടീശ്വരനായ ബിസിനസുകാരനാണ്. പക്ഷെ ഗിരിജ സ്വന്തം പോക്കറ്റ് മണി കണ്ടെത്താനായി എന്നും ഇംഗ്ലണ്ടിലെ തെരുവില്‍ കാറുകള്‍ കഴുകും. ബെന്‍സ് കാറില്‍ പോയി അത് ഒരിടത്ത് പാര്‍ക്ക് ചെയ്ത് വെച്ച ശേഷം ബക്കറ്റും മറ്റ് സാധനങ്ങളുമായി പോയി വഴിയരികില്‍ അഴുക്ക് പിടിച്ച് കിടക്കുന്ന കാറുകള്‍ കഴുകി വരുമാനം ഉണ്ടാക്കും.’

‘അവരെ സംബന്ധിച്ചിടത്തോളം എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ്. അതേസമയം നമ്മുടെ നാട്ടില്‍ ഒരു കോടീശ്വരന്റെ മകനോ മകളോ ഇതുപോലെ ജോലിക്ക് പോകാന്‍ തയ്യാറാകില്ല. ഇപ്പോഴും നമ്മുടെ ഇവിടെ വിവാഹആലോചനയുമായി ചെല്ലുമ്‌ബോള്‍ പോലും ജോലികളെ തംരതിരിക്കുന്നതും ആളുകളെ അപമാനിക്കുന്നതും കാണാന്‍ സാധിക്കും. അതിനെല്ലാം മാറ്റം വരേണ്ടതാണ്’ ശ്രീനിവാസന്‍ പറയുന്നു.