കാമുകി കാലുമാറി, പോലിസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങി ഓടി യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

ആലുവ: കമിതാക്കളുടെ ഒളിച്ചോട്ടം കേരളത്തില്‍ ഇപ്പോള്‍ ഒരു നിത്യ സംഭവമാണ്.വിവാഹിതര്‍ ആയവരും കുട്ടികള്‍ക്ക് ജന്മം കൊടുത്തവരുമൊക്കെ ഒളിച്ചോടുന്നുണ്ട്.എന്നാല്‍ ഇവിടെ ഒളിച്ചോട്ടമല്ല ഒരു വിവാഹ ആലോചന തന്നെ നടന്നിരിക്കുകയാണ്.അതും പോലീസ് സ്റ്റേഷനില്‍ വെച്ചു.ബിഡിഎസ് വിദ്യാര്‍ത്ഥിനി വിവാഹ ആലോചന നിരസിച്ചതോടെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങി ഓടി യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു.ഏറെ നേരെത്തെ പരിശ്രമത്തിന് ശേഷം മാതാപിതാക്കള്‍ യുവാവിനെ അനുനയിപ്പിച്ച് ജീവനൊടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചു.

പാലക്കാട് സ്വദേശിയായ നാഗരാജ് എന്ന 30കാരനാണ് ഇന്നലെ രാവിലെ 11 മണിയോടെ പോലീസിനെ പോലും മുള്‍മുനയില്‍ നിര്‍ത്തിയത്.പാലക്കാട് സ്വദേശിനി ബിഡിഎസ് പഠനവുമായി ബന്ധപ്പെട്ട് ആലുവയിലാണ് താമസം.യുവതിയും അമ്മയും ഒന്നിച്ചാണ് വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്നത്.യുവതിയുടെ പിതാവ് മാതാവുമായി വഴക്കിട്ട് പാലക്കാട് തന്നെയാണ് താമസം.മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവതിയുടെ പിതാവ് മുഖേന നാഗരാജുമായി വിവാഹാലോചന നടത്തി.ഇതെ തുടര്‍ന്ന് ഇരുവരും തമ്മില്‍ അടുപ്പത്തിലായി.എന്നാല്‍ യുവാവിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടതോടെ യുവതി വിവാഹത്തില്‍ നിന്നും പിന്മാറി.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയകള്‍ വഴി യുവതിയെ അധിക്ഷേപിച്ച് യുവാവ് പോസ്റ്റിട്ടു.ഇതിനെതിരെ യുവതി ആലുവ പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇന്നലെ നാഗരാജിനെ ആലുവ പോലീസ് സ്റ്റേഷനിലേക്ക് ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി.സിഐ എന്‍ സുരേഷ് കുമാര്‍ ഇരുവരുടെയും കുടുംബാംഗങ്ങളെയും വിളിച്ചുവരുത്തിയരുന്നു.തുടര്‍ന്ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ വിവരങ്ങള്‍ ചോദിച്ചറിയുന്നതിന് ഇടെ യുവാവ് പുറത്തേക്ക് ഇറങ്ങി ഓടി.നഗരസഭ ഗ്രൗണ്ടിലേക്ക് ഓടിയ യുവാവ് ഗ്രൗണ്ടിലെ കെട്ടിടത്തിന്റെ മുകളിലുള്ള വാട്ടര്‍ ടാങ്കില്‍ കയറി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കി.ഒടുവില്‍ ഇയാളുടെ മാതാപിതാക്കള്‍ തന്നെ അനുനയിപ്പിച്ച് ഇറക്ക.ഇപ്പോള്‍ ബിസിനസ് ചെയ്യുകയാണെന്നും സിവില്‍ സര്‍വീസിന് പഠിക്കുന്നുണ്ടെന്നുമാണ് യുവാവ് പറയുന്നത്.ഇരുവരുടെയും വീട്ടുകാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.