മാനന്തവാടിയിൽ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാൻ കർണാടകയിൽ നിന്നും 25 അംഗസംഘം എത്തി

വയനാട്. അഞ്ചാം ദിവസവും ദൗത്യസംഘത്തിന് പിടികൊടുക്കാതെ മാനന്തവാടിയില്‍ ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന. രാവിലെ പനവല്ലിക്കടുത്ത് കണ്ടെത്തിയ ആന പിന്നീട് കുതിരക്കോട് വനമേഖലയിലേക്ക് നീങ്ങുകയായിരുന്നു. പിന്നീട് ഇപ്പോള് മറ്റൊരു മോഴയാനയ്‌ക്കൊപ്പം ചേര്‍ന്ന് സഞ്ചാം തുടരുകയാണ്. ബുധനാഴ്ചയാണ് രണ്ടാനകളും മാനിവയല്‍ മേഖലയിലേക്ക് പോയത്.

അതേസമയം കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിനായി കര്‍ണാടകയില്‍ നിന്നും 25 അംഗ സംഘവും എത്തിയിട്ടുണ്ട്. ബേലൂരില്‍ കാട്ടാനയെ പിടികൂടിയ സംഘമാണ് കേരളത്തില്‍ എത്തിയത്. ബേലൂരില്‍ പത്ത് ദിവസത്തെ പരിശ്രമത്തിന് ശേഷമാണ് ആനയെ പിടികൂടിയത്. നിലവില്‍ ആനയുടെ സഞ്ചാരമാണ് ദൗത്യം വൈകുവാന്‍ കാരണം.

അതേസമയം മറ്റൊരു മോഴയാനയും ഈ ആനയ്‌ക്കൊപ്പം തുടരുന്നത് ദൗത്യത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇരു കാട്ടാനകളെയും വേര്‍പ്പെടുത്തിയ ശേഷം മാത്രമേ മയക്കുവെടിവെക്കാന്‍ സാധിക്കു.