മുഖ്യന്റെ മരുമോന് സിപിഎം പിന്തുണ :ശുപാര്‍ശ ഇല്ലാതെ കാര്യങ്ങള്‍ നടക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് വിജയരാഘവന്‍

തിരുവനന്തപുരം: ശുപാര്‍ശകള്‍ ഇല്ലാതെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കരാറുകാരുമായി എംഎല്‍എമാര്‍ കാണാന്‍ വരരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പരാമര്‍ശത്തിന് പൂര്‍ണ പിന്തുണ അറിയിച്ചാണ് വിജയരാഘവന്‍ ഇക്കാര്യം പറഞ്ഞത്. മന്ത്രി പറഞ്ഞത് സര്‍ക്കാരിന്റെ നിലപാടാണെന്നും അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി വിജയരാഘവന്‍ വ്യക്തമാക്കി.

അതേസമയം മന്ത്രി മുഹമ്മദ് റിയാസിന്റെ പരാമര്‍ശം പ്രതിപക്ഷം വിവാദമാക്കിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ച്‌ നില്‍ക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ നല്ല ബോധ്യത്തോടെയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞ കാര്യത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചില കരാറുകാരും ഉദ്യോഗസ്ഥരുമായി അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി റോഡുകളും പാലങ്ങളും നിര്‍മ്മിക്കുമ്ബോള്‍ അതില്‍ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്ബറുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു