മനുഷ്യനാണോ പട്ടിക്കാണോ വില, മേനക ​ഗാന്ധിയുടെ മുഖം പട്ടി കടിച്ചുകീറട്ടേ

പേവിഷബാധയെ തുടർന്ന് പത്തനംതിട്ടയിൽ 12 കാരിയായ അഭിരാമി എന്ന കുട്ടിയുടെ ജീവൻ നഷ്ടമായത് വേദനാജനകവും ആയ സംഭവമാണ്. പട്ടിയെ കടിച്ചാൽ കൊല്ലാൻ ഒരു നിയമവുമില്ലെന്ന് പറയുകയാണ് കർമ ന്യൂസിലൂടെ അഭിരാമിയുടെ ബന്ധുക്കൾ. പട്ടിയുടെ അത്ര പോലും വില മനുഷ്യർക്ക് നൽകുന്നില്ല. മേനക ​ഗാന്ധിക്കടക്കം രൂക്ഷ വിമർശനമാണ് കുടുംബം ഉന്നയിക്കുന്നത്. ഒരു കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിട്ടും പഞ്ചായത്തുകാർക്കോ പാർട്ടിക്കാർ‌ക്കോ ഒരു വിഷമവുമില്ല.

അവസാന സ്റ്റേജിലാണ് പത്തനംതിട്ട ആശുപത്രിയിൽ നിന്നും മാറ്റുന്നത്. പെരുനാട് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നാണ് ആരോപണം. ജനറൽ ആശുപത്രിയിലെത്തിച്ച ശേഷം ഒരു മണിക്കൂർ നിരീക്ഷണത്തിൽ കിടത്തി. അതിന് ശേഷമാണ് വാക്സിൻ നൽകിയത്. കുട്ടിയുടെ മുറിവ് കഴിക്കാനുള്ള സോപ്പ് പോലും പുറത്ത് നിന്ന് വാങ്ങിക്കൊണ്ട് വരാൻ ആശുപത്രി അധികൃതർ പറഞ്ഞതെന്നും ആരോപണങ്ങൾ ഉയരുന്നു. വാക്സിൻ കൊടുത്തു എന്നു പറയുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് ഒരു വിവരവുമില്ല. ഈ വാക്സിൻ ഫലപ്രദമാണോയെന്ന് അന്വേഷിച്ചു നോക്കണം. അഭിരാമിക്ക് ഡോക്ടർ നിർദ്ദേശിച്ചത് മനോരോഗ ചികിൽസക്കാണ്, പേ ബാധ തലച്ചോറിൽ ഏറ്റപ്പോൾ മനോരോഗത്തിനു മരുന്നും ചികിൽസയും നൽകി. കാർഡിയക് അറസ്റ്റാണെന്നാണ് ഡോക്ടർമ്മാർ പറയുന്നത്. ഒരു കുട്ടിയുടെ ശരീരത്തിൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അതെല്ലാം ചെയ്തെന്നും കുടുംബം പറയുന്നു.

ഓഗസ്റ്റ് 13 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി.